സ്നേഹ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു

Wayanad

തൃശ്ശിലേരി : ഭാരതത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് GHSS തൃശ്ശിലേരിയിലെ കുട്ടികൾ സ്നേഹ സന്ദേശ സൈക്കിൾ റാലി നടത്തി. സ്നേഹവും , സമത്വവും , സാഹോദര്യവും ജനഹൃദയങ്ങളിലേക്ക് എത്തിക്കുക എന്ന സന്ദേശവുമായി നടത്തിയ റാലി തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. P V ബാലകൃഷ്ണൻ കാട്ടിക്കുളം പഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി ഷീജ A P, HM ശ്രീ. സുരേഷ് കുമാർ K K, PTA പ്രസിഡണ്ട് ശ്രീ. ജെയിംസ് C J, സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി സീന P S തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വാർഡ് മെമ്പർ ശ്രീമതി ജയ മുഖ്യ സന്ദേശം നൽകി. വിവിധ കേന്ദ്രങ്ങളിൽ റാലിക്ക് സ്വീകരണം നൽകി കൊണ്ട് ശ്രീ. സിജിത്ത് . K (പതിനാലാംവാർഡ് മെമ്പർ തിരുനെല്ലി പഞ്ചായത്ത്) ശ്രീ.ജി.രാമചന്ദ്രൻ ( കൗൺസിലർ മാനന്തവാടി മുനിസിപാലിറ്റി) ശ്രീമതി വസന്തകുമാരി (പതിനാറാം വാർഡ് മെമ്പർ തിരുനെല്ലി പഞ്ചായത്ത്) ശ്രീ. അജയൻ മാഷ് (വാക്ക് ലൈബ്രറി) ബിജു കുഞ്ഞുമോൻ ( തിരുനെല്ലി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) എന്നിവർ ആശംസകൾ അറിയിച്ച്‌ സംസാരിച്ചു. അധ്യാപകരും, കുട്ടികളും , രക്ഷിതാക്കളും പങ്കെടുത്ത റാലി തൃശ്ശിലേരി പള്ളിക്കവലയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *