നേന്ത്രവാഴ കൃഷി : നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം;കർഷക കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കമ്മറ്റി

Wayanad

തൊണ്ടർനാട് : കനത്ത കാലവർഷത്തിൽ നശിച്ച നേന്ത്രവാഴ കൃഷിയുടെ നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യണമെന്ന് കർഷക കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ബെന്നി ഉൽഘാടനം ചെയ്തു. എം ടി ജോസഫ് അധ്യക്ഷത വഹിച്ചു. എസ് എം പ്രമോദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി എം ടോമി, കെ ടി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജിജി ജോണി, ജോൺസൺ ഇലവുങ്കൽ,ബൈജു പുത്തൻപുരയ്ക്കൽ, അഷറഫ് കെ പി, ഷിന്റോ കല്ലിങ്കൽ, സുകുമാരൻ തേറ്റമല, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : *പ്രസിഡണ്ട് ബാബു കെ.വി വൈസ് പ്രസിഡണ്ടുമാർ ഡെന്നീസ് പി ജെ കുഞ്ഞോം, അബ്ദുറഹ്മാൻ തട്ടായി. ജനറൽ സെക്രട്ടറിമാർ ഷെല്ലി ഫിലിപ്പ്, ഷെബീർ, റോയ് പിബി, ഷിനോജ് ജോർജ് , ജിസ് മാത്യു, കുട്ടായി , ശാരദ വഞ്ഞോട്. ട്രഷറർ ഗീതബാബു

Leave a Reply

Your email address will not be published. Required fields are marked *