വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സകുടുംബം’ പരിപാടി ജനപ്രതിനിധികൾക്ക് വേറിട്ട അനുഭവമായി.
മെമ്പർമാർ അവരവരുടെ കുടുംബത്തോടൊപ്പം സംഗമിച്ചത് കുടുബാംഗങ്ങൾക്കും വ്യത്യസ്ത അനുഭവമായി മാറി.
വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള സ്നേഹ വിരുന്നിന്റെ ഭാഗമായിരുന്നു പരിപാടി.
കുടുംബ കൂട്ടായ്മയിൽ ഗാന സന്ധ്യയും സാംസ്ക്കാരിക സംവാദവും വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.
വയനാട്ജി ല്ലയിലെ ആകെയുള്ള
ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ ജില്ലാ പഞ്ചായത്തിലെ എക്സ് ഒഫീഷ്യോ മെമ്പർമാരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയും കുടുംബാംഗങ്ങളേയും സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മെമ്പർമാരും സംഗമത്തിന്റെ ഭാഗമായി പങ്കെടുത്തു.
അതോടൊപ്പം വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായിരുന്നു.
ഒ.ആർ.കേളു എം.എൽ.എ ഉൽഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സ്നേഹ സന്ദേശം നൽകി സംസാരിച്ചു.
പങ്കെടുത്ത ജനപ്രതിനിധികൾക്കുള്ള വെള്ളമുണ്ട ഡിവിഷന്റെ സ്നേഹോപഹാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് താളൂർ ,ബിന്ദു പ്രകാശ്,കെ.ബി.നസീമ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.