ഐപിഎൽ: പൊരുതി ജയിച്ച് ഹൈദരാബാദ്; ഗുജറാത്തിന് ആദ്യ തോല്‍വി

Sports

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്തിന് ആദ്യ തോല്‍വി. ​ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ മറികടന്നു. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ (57), അഭിഷേക് ശര്‍മ (42) നിക്കോളാസ് പൂരൻ (34) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ചത്.

ടോസ് നഷ്ടമായി ആ​ദ്യം ബാ​റ്റു​ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ല്‍ നാ​യ​ക​ന്‍ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യുടെ ബലത്തിൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍​സെ​ടു​ത്തു. 42 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 50 റ​ണ്‍​സ​ടി​ച്ചാണ് ഹ​ര്‍​ദി​ക് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 21 പ​ന്തി​ല്‍ 35 റ​ണ്‍​സെ​ടു​ത്ത അ​ഭി​ന​വ് മ​നോ​ഹ​ര്‍ പി​ന്തു​ണ ന​ല്‍​കി. മാ​ത്യു വെ​യ്ഡ് (19), ഡേ​വി​ഡ് മി​ല്ല​ര്‍ (12), സാ​യ് സു​ദ​ര്‍​ശ​ന്‍ (11), ശു​ഭ്മ​ന്‍ ഗി​ല്‍ (7), രാ​ഹു​ല്‍ തെ​വാ​ത്തി​യ (6) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ​ര്‍​മാ​രു​ടെ സ്കോ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *