ഇടുക്കിഃ മറയൂരിൽ ആദിവാസി യുവതിയെ വെടിവെച്ച് കൊന്നു. പാളപ്പെട്ടി ചന്ദ്രിക (39)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്. സഹോദരി പുത്രൻ കാളിയപ്പനും മണികണ്ഠന് എന്നയാളും ചേര്‍ന്നാണ് വെടിവച്ചത്. ഇവര്‍ ചന്ദനക്കടത്ത് കേസിലെ പ്രതികളാണ് . തങ്ങളെ കുടുക്കിയ ഫോറസ്റ്റ് വാച്ചറെ വെടി വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രികക്ക് വെടിയേല്‍ക്കുകയായിരുന്നു. കൊലപാതകത്തിൽ ചന്ദ്രികയുടെ സഹോദരീ പുത്രൻ ചാപ്ലിയെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ ചേർന്നാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. മറയൂർ പൊലീസ് അന്വേഷണം തുടങ്ങി