വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കൂടി കോവിഡ്; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 24 പേര്‍ക്ക് രോഗ മുക്തി

General

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 338 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 328 പേര്‍ ജില്ലയിലും 10 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *