നെയ്യാറ്റിന്‍കര ഗോപന്‍ കളരിമുറയില്‍ ആക്ഷന്‍ സീക്വന്‍സ്

ബി.ഉണ്ണിക്കൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ആറാട്ട് എന്ന സിനിമയുടെ മാസ് പോസ്റ്റര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം കളരിമുറയില്‍ നില്‍ക്കുന്ന ആക്ഷന്‍ സീക്വന്‍സ് ഉള്‍പ്പെടുത്തിയാണ് പുതിയ പോസ്റ്റര്‍.മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് സൂചന. നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവര്‍.പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ […]

Continue Reading

മുടി നരച്ച പത്രാസില്ലാത്ത വേഷം ധരിച്ച, കടപ്പുറം സ്ലാങ്ങിൽ സംസാരിക്കുന്ന മമ്മൂട്ടി

അമരം സിനിമയുടെ മുപ്പതാം വാർഷിക ദിനത്തിൽ സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് നിർമ്മാതാവും നിലവിലെ എം എൽ എയുമായ മഞ്ഞളാംകുഴി അലി. പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയില്‍ ആളുകൾ നോക്കിക്കാണുന്ന സമയത്താണ് അമരം സിനിമ എടുത്തതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ മഞ്ഞളാംകുഴി അലി പറഞ്ഞു.മുടി നരച്ച പത്രാസില്ലാത്ത വേഷം ധരിച്ച, കടപ്പുറം സ്ലാങ്ങിൽ സംസാരിക്കുന്ന മമ്മൂട്ടിയെ നാട്ടിന്‍പുറത്തുള്ളവര്‍ അംഗീകരിക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതോടെ ധനനഷ്ടവും മാനഹാനിയും വരുത്തിയ മുന്‍ സിനിമകളുടെ ഓർമ്മകൾ വേട്ടയാടാൻ തുടങ്ങി. സിനിമയിലെ സ്ലാങ് […]

Continue Reading

10, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് സി ബി എസ് ഇ

10, 12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് സി ബി എസ് ഇ. മെയ് നാല് മുതലാണ് രണ്ട് പരീക്ഷകളും ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂണ്‍ 11നും അവസാനിക്കും പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ കര്‍ഷക പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു

ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ കര്‍ഷക പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു. സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലും ദേശീയ പാതകളിലുമുള്ള സമരവേദികളിലേക്ക് ആയിരങ്ങളാണ് എത്തുന്നത്. ഹിസാര്‍- സിര്‍സ ദേശീയ പാതയിലെ ലാന്ധ്രി ടോള്‍ പ്ലാസയില്‍ വന്‍ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്. സ്ത്രീകളും വന്‍തോതില്‍ സമരവേദിയിലേക്കെത്തുന്നുണ്ട്. കര്‍ഷക നേതാക്കളായ അശോക് ധവാലെ, കുല്‍വന്ത് സിംഗ് സന്ധു, ഗുര്‍ണം സിംഗ് ചാദുനി തുടങ്ങിയവര്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. വിപ്ലവ ഗാനങ്ങള്‍ ആലപിച്ച് വനിതകള്‍ സമരത്തെ കൊഴുപ്പിച്ചു.

Continue Reading

ഒരു വലിയ ജനവിഭാഗം അസ്ഥിത്വ, സ്വത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ എവിടെയായിരുന്നു

ഏറെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും കഠിനാദ്ധ്വാനത്തിലൂടെ ഡോക്ടറൈറ്റ് (PhD ) വരെ കരസ്ഥമാക്കി ഉന്നത അക്കാദമിക് മേഖലയിൽ എത്തിയയാളാണ് എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ വിശിഷ്യാ വയനാട്ടുകാരനുമായ ഡോ. അസീസ് തരുവണ. എന്റെ ധാരണ ശരിയാണെങ്കിൽ മലയാളം സബ്ജക്റ്റിൽ വയനാടു ജില്ലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ആദ്യത്തെയോ രണ്ടാമത്തെയോ വ്യക്തിയാണ്. ഇപ്പോൾ , കേരളത്തിലെ പ്രശസ്തമായ കാമ്പസുകളിൽ ഒന്നായ ഫാറൂഖ് കോളേജിലെ മലയാള വിഭാഗം തലവനാണ്. യശശ്ശരീരനായ പ്രമുഖ എഴുത്തുകാരൻ ഡോ എ.പി.പി നമ്പൂതിരി മുതൽ ഇടതുപക്ഷ ബുദ്ധിജീവിയായ […]

Continue Reading

തന്റെ കുട്ടി വേര്‍ഷന്‍ ആണെന്ന ക്യാപ്ഷനോടെയാണ് ഗീതു പങ്കുവച്ചിരിക്കുന്നത്

മകള്‍ ആരാധനയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. കസവ് സാരിയുടുത്ത ആരാധനയുടെ ചിത്രങ്ങള്‍ തന്റെ കുട്ടി വേര്‍ഷന്‍ ആണെന്ന ക്യാപ്ഷനോടെയാണ് ഗീതു പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമന്റുകളുമായി താരങ്ങളും രംഗത്തെത്തി.

Continue Reading

മുള്ളുവേലികളും അള്ളുകളും സ്ഥാപിച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ

ഡൽഹിയുടെ അതിർത്തിയിൽ കർഷക പ്രതിഷേധ സ്ഥലങ്ങൾക്ക് സമീപം ബാരിക്കേഡുകളും മുള്ളുവേലികളും അള്ളുകളും സ്ഥാപിച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിബന്ധങ്ങളുടെ വിവിധ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച രാഹുൽ ഗാന്ധി – നിർമ്മിക്കേണ്ടത് മതിലുകളല്ല, പാലങ്ങളാണെന്ന സന്ദേശവും ഇതോടൊപ്പം കുറിച്ചു.പൊലീസ് സുരക്ഷ വർദ്ധിപ്പിക്കുകയും ബാരിക്കേഡുകൾ ശക്തിപ്പെടുത്തുകയും ചെയ്തതോടെ ഡൽഹി അതിർത്തിയിലെ കർഷകരുടെ പ്രതിഷേധ സ്ഥലങ്ങൾ കോട്ടകളായി മാറി.ഡൽഹിയുടെയും ഉത്തർപ്രദേശിന്റെയും അതിർത്തിയിൽ ഗാസിപൂർ-മീററ്റ് ഹൈവേയിലൂടെ കർഷകർ  ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ പൊലീസ് നാല് പാളി മഞ്ഞ […]

Continue Reading

പോളിയോ വാക്സിന് പകരം നൽകിയത് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

മഹാരാഷ്ട്രയിൽ പോളിയോ വാക്സിന് പകരം സാനിറ്റൈസർ വിതരണം ചെയ്തതോടെ അഞ്ച് വയസ്സിൽ താഴെയുള്ള 12 കുട്ടുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ ഒരു കേന്ദ്രത്തിൽ പോളിയോയ്ക്ക് പകരം അബദ്ധത്തിൽ കുഞ്ഞുങ്ങൾക്ക് ഹാൻഡ് സാനിറ്റൈസർ നൽകുകയായിരുന്നു.കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തക, ഡോക്ടർ, ആശ വർക്കർ എന്നിവരെ സസ്പെൻഡ് ചെയ്തതായും ജില്ല കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ശ്രീകൃഷ്ണ പഞ്ചൽ പറഞ്ഞു.ഞായറാഴ്ചയാണ് രാജ്യമെമ്പാടുമുള്ള അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുരുന്നുകൾക്ക് പോളിയോ വാക്സീൻ വിതരണം ചെയ്തത്. ‍

Continue Reading

കത്തുവ-ഉന്നാവോ ഫണ്ടിൽ നിന്ന് ഒരു കോടി വെട്ടിച്ചു; പി.കെ ഫിറോസിനെതിരെ യൂത്ത് ലീഗ് നേതാവ്

കത്തുവ-ഉന്നാവോ പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിലൂടെ ലഭിച്ച തുക പി.കെ. ഫിറോസ് ദുര്‍വിനിയോഗം ചെയ്‌തെന്ന് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം.സി.കെ. സുബൈറിനും പി.കെ.ഫിറോസിനും എതിരായാണ് യൂസഫ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന് യൂസഫ് പടനിലം ആരോപിച്ചു.യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം […]

Continue Reading

എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട്

ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയെന്നും 400 ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്നത്തെ ടീമിന് അറിയാമെന്നും റൂട്ട് പറഞ്ഞു.‘നേരത്തെ എവേ മത്സരങ്ങളില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ ഞങ്ങള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 വിക്കറ്റ് വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് […]

Continue Reading