വയനാട് ജില്ലയില് ഇന്ന് 18 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു
വയനാട് ജില്ലയില് ഇന്ന് (03.09.20) 18 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ആര്. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില് നിന്ന് വന്ന 3 പേര്ക്കും സമ്പര്ക്കത്തിലൂടെ 15 പേര്ക്കുമാണ് രോഗബാധ. 17 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1560 ആയി. ഇതില് 1338 പേര് രോഗമുക്തരായി. 222 പേരാണ് ഇപ്പോള് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവർ: മീനങ്ങാടി സമ്പർക്കത്തിലുള്ള മീനങ്ങാടി സ്വദേശികളായ 7 പേർ (6 പുരുഷന്മാർ […]
Continue Readingയന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്ക നിരോധന ഉത്തരവ് പിന്വലിച്ചു
കല്പ്പറ്റ:കാലവര്ഷ മുന്കരുതല് നടപടിയുടെ ഭാഗമായി ജൂണ് 15 മുതല് വയനാട് ജില്ലയില് ഏര്പ്പെടുത്തിയിരുന്ന യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്ക നിരോധന ഉത്തരവ് പിന്വലിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സണും ജില്ലാ കളക്ടറുമായ ഡോ.അദീല അബ്ദുള്ള ഐഎഎസ് അറിയിച്ചു.കാലവര്ഷത്തിന്റെ ശക്തി കുറഞ്ഞതിനാലും ശക്തമായ മഴയ്ക്കും മഴക്കെടുതികള്ക്കും വരും ദിവസങ്ങളില് സാധ്യതയില്ലാത്തതിനാലുമാണ് നിരോധനം പിന്വലിച്ചത്.
Continue Readingപ്രളയ ഫണ്ട് അട്ടിമറിച്ച ഗ്രാമ പഞ്ചായത്ത് നടപടിക്കെതിരെ സി പി എം പ്രതിഷേധം
മാനന്തവാടി:പ്രളയത്തില് പശു നഷ്ട്ടപ്പെട്ടവര്ക്ക് നഷ്ട്ടപരിഹാരം നല്കിയതില് വ്യാപക അട്ടിമറി നടത്തിയതായി പരാതി. എടവക ഗ്രാമ പഞ്ചായത്തില് നഷ്ട്പരിഹാര തുക നല്കിയതിലാണ് അനര്ഹര് ഉള്പ്പെട്ടിട്ടുള്ളതായി വ്യാപക ആരോപണങ്ങള് ഉയരുന്നത്.എടവകഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ‘പ്രളയബാധിതര്ക്ക് പശുവിതരണം’.ഈ പദ്ധതിയ്ക്കായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത് . ഈ തുകയാണ് ഗ്രാമപഞ്ചായത്ത് അനര്ഹര്ക്ക് കൈമാറിയത്. ഈ നീതികേടിനെതിരെ സെപ്റ്റംബര് 6ന് ഞായറാഴ്ച്ച 4മണി മുതല് 5മണി വരെ പ്രളയബാധിതരുടെയും അവരോടൊപ്പം നില്ക്കുന്നവരുടേയും വീട്ടുമുറ്റത്ത് സിപിഐഎം എടവക പഞ്ചായത്ത് കമ്മിറ്റിയുടെ […]
Continue Readingഗെയിമിങ് ആപ്പായ പബ്ജി നിരോധനം; പത്തനംതിട്ടയില് പ്രതിഷേധ പ്രകടനം.
ഗെയിമിങ് ആപ്പായ പബ്ജി രാജ്യത്ത് നിരോധിച്ചതിനെതിരെ പത്തനംതിട്ടയില് പ്രതിഷേധ പ്രകടനം. പബ്ജിയെ കേന്ദ്രസര്ക്കാര് ഇല്ലാതാക്കാന് നോക്കുന്നുവെന്ന് മുദ്രാവാക്യമുയര്ത്തിയായിരുന്നു ഒരു സംഘം യുവാക്കള് വായ്പൂര് എന്നയിടത്ത് തെരുവിലിറങ്ങിയത്. പബ്ജി ചങ്കാണെന്നും ചങ്കിടിപ്പാണെന്നും ഉയിരാണെന്നും മുദ്രാവാക്യം മുഴക്കി.
Continue Reading55 വയസ് പിന്നിട്ടവർക്ക് ദുബൈയിൽ റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ചു
55 വയസ് പിന്നിട്ടവർക്ക് ദുബൈയിൽ റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ചു. അപേക്ഷകർക്ക് മാസം 20,000 ദിർഹം വരുമാനമോ ദശലക്ഷം ദിർഹം സമ്പാദ്യമോ നിർബന്ധമാണ്. അല്ലെങ്കിൽ രണ്ട് ദശലക്ഷം ദിർഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാകണം. ആരോഗ്യ ഇൻഷൂറൻസും നിർബന്ധം. ‘റിട്ടയർ ഇൻ ദുബൈ’ എന്ന പേരിൽ 5 വർഷത്തേക്കാണ് വിസ.
Continue Readingമുഖ്യമന്ത്രിയുടെ 41-ാം വിവാഹ വാര്ഷികം; അമ്മോച്ചനും അമ്മായിക്കും മംഗളം നേർന്ന് റിയാസിന്റെ പോസ്റ്റ്
നാല്പത്തിയൊന്നാം കല്യാണ വാര്ഷികം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകള് നേര്ന്ന് ഡിവൈഎഫ്ഐ നേതാവും മരുമകനുമായ പിഎ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മുഹമ്മദ് റിയാസിന്റെ ആശംസ.‘1979 സെപ്തംബര് 2ന് തലശ്ശേരി ടൗണ്ഹാളില് വെച്ചാണ് ഇവര് വിവാഹിതരായത്. വിവാഹ വാര്ഷിക ആശംസകള്’, മുഹമ്മദ് റിയാസ് കഴിഞ്ഞ ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകള് അറിയിച്ച് രംഗത്തെത്തിയത്. യുവദമ്പതികള്ക്ക് മംഗളം നേരുന്നു എന്നായിരുന്നു നവകേരളം പദ്ധതി കോര്ഡിനേറ്റര് […]
Continue Readingകോവിഡ് ചികിത്സാ കേന്ദ്രങ്ങളില് സാനിറ്റയിസര് സ്റ്റാന്റുകള് നല്കി
മാനന്തവാടി :കോവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാആശുപത്രിയിലും, ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായ ജ്യോതിആശുപത്രി, സെന്റ് ജോസഫ്സ് ആശുപത്രി, വിന്സെന്റ് ഗിരിആശുപത്രിഎന്നിവിടങ്ങ ളിലും സ്റ്റാന്റുകള് നല്കി വേയ്വ്്സ് മാനന്തവാടി ചാപ്റ്റര് പ്രവര്ത്തകര് മാതൃകയായി.ജില്ലാ ആശുപത്രി പരിസരത്ത് കോവിഡ് പ്രോട്ടോക്കോള് പാലിച്ച് നടത്തിയ ചടങ്ങ്മാനന്തവാടി നഗരസഭാ അധ്യക്ഷന് വി.ആര്. പ്രവീജ് ഉദ്ഘാടനം ചെയ്തു. വേയ്വ്സ്ചെയര്മാന് കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു.ജില്ലാ ആശുപത്രി ആര്എംഒ ഡോ. സി.സക്കീര്,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.സുരേഷ്, കോവിഡ് 19 ജില്ലാ നോഡല്ഓഫീസര് ഡോ. ചന്ദ്രശേഖരന് എന്നിവര് […]
Continue Reading