സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി. ഗ്രാമിന്റെ വില 4640 രൂപയാണ്. ഡോളറിന്റെ മൂല്യത്തിലെ മാറ്റം, കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില സംബന്ധിച്ചുളള വാര്‍ത്തകള്‍ എന്നിവയൊക്കെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Continue Reading

(Wide Live News Impact) ബാബു ബത്തേരിയെ തേടി അനുമോദനങ്ങളും ഉപഹാരങ്ങളും

സുൽത്താൻ ബത്തേരിഃ വൈഡ് ലൈവ് ന്യൂസിന്റെ ഇന്റർവ്യൂ ചാനലായ Wide Live Talk ലെ അഭിമുഖം കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാബു ബത്തേരിയെ തേടി അനുമോദനങ്ങളുടെയും സമ്മാനങ്ങളുടെയും പ്രവാഹം. ജന്മനാ ഉള്ള വൈകല്യങ്ങളെ സ്വപ്രയത്നത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും അതിജീവിച്ച്‌ ജീവിതവിജയം കരസ്ഥമാക്കി മറ്റുള്ളവർക്ക് മാതൃകയായ ബാബു ബത്തേരി തന്റെ ജീവിത കഥ പറയുന്ന ഇന്റർവ്യൂ ഇതിനകം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ വഴി ലക്ഷകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈ സുശീൽ ഇലക്ട്രോണിക്സ്‌ കൊടുത്തയച്ച […]

Continue Reading

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് യുവാവ് മരിച്ചു.

മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാവ് സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ എസ് (28) ആണ് മരിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകിട്ട് 5 മണിയോടെയാണ്. സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്‍ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിളിച്ച്‌ പറഞ്ഞതനുസരിച്ച്‌ മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്‌ഐ […]

Continue Reading

ബോളിവുഡ് ലഹരിമരുന്നു മാഫിയയുടെ പിടിയിൽ അമരുകയാണെന്ന ആരോപണത്തിനെതിരെ അക്ഷയ് കുമാർ.

ബോളിവുഡ്  ലഹരിമരുന്നു മാഫിയയുടെ പിടിയിൽ അമരുകയാണെന്ന ആരോപണത്തിനെതിരെ നടൻ അക്ഷയ് കുമാർ. ലഹരി ഉപയോഗം മുതലായ  വിഷയങ്ങൾ ഉപയോഗിച്ച് സിനിമാലോകത്തെ മുഴുവന്‍ അടച്ച് ആക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്ത് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

Continue Reading

ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്

രാജ്യത്ത് കോവിഡ് ബാധിതര്‍ 66 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 74,442 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഈ സമയത്ത് 903 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി ഉയര്‍ന്നു. ഇതില്‍ 9,34,427 പേര്‍ ചികിത്സയിലാണ്. 55,86,704 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,02,685 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും […]

Continue Reading

ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറുന്നു

സർക്കാർ ജീവനക്കാരുടെ കടുത്ത പ്രതിഷേധം കണക്കിലെടുത്ത് ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറുന്നു. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തതാണ് കാരണം. സാമ്പത്തികപ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകും. സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം. സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു.

Continue Reading

‘ശക്തിമാന്‍’ തിരിച്ചു വരുന്നു

തൊണ്ണൂറിലെ കുട്ടികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച അമാനുഷിക കഥാപാത്രം ‘ശക്തിമാന്‍’ തിരിച്ചു വരുന്നു. സൂപ്പര്‍ഹീറോ ആയി ദൂരദര്‍ശനില്‍ എത്തിയ സീരിയലിന് സിനിമ ഒരുങ്ങുകയാണ്. ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയ നടന്‍ മുകേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ തിരിച്ചു വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

Continue Reading

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന ഉത്തർപ്രദേശിൽ മറ്റൊരു ബലാത്സംഗ കേസ് കൂടി

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു എന്ന ആക്ഷേപത്തിനിടെ മറ്റൊരു ബലാത്സംഗ കേസ് കൂടി പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ മറ്റൊരു നേതാവിനെതിരെയാണ് ബലാത്സംഗക്കുറ്റം ചുമത്തിയിരിക്കുന്നത്. ഒരു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയ യുവ മോർച്ച വൈസ് പ്രസിഡന്റ് ശ്യാം പ്രകാശ് ദ്വിവേദിയെ പ്രയാഗ്രാജ് പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്തു .യുവ മോർച്ചയുടെ കാശി പ്രാന്ത് അഥവാ വാരണാസി യൂണിറ്റ് നേതാവിനെ ബക്ഷി ഡാമിന് സമീപത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി […]

Continue Reading

‘എന്റെ കെഎസ്ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഈ മാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും.

കൊവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കെഎസ്ആര്‍ടിസി പുറത്തിറക്കുന്ന ‘എന്റെ കെഎസ്ആര്‍ടിസി’ മൊബൈല്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഈ മാസം ആറിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും. ഇതോടൊപ്പം തന്നെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ കെഎസ്ആര്‍ടിസി ജനതാ സര്‍വീസ് ലോഗോ, കെഎസ്ആര്‍ടിസി ലോജിസ്റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.

Continue Reading

ഐ.പി.എല്‍ 13ാം സീസണിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം.

ഐ.പി.എല്‍ 13ാം സീസണിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് മികച്ച തുടക്കം. 9 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സ് എന്ന നിലയിലാണ്. 33 റണ്‍സുമായി കെ.എല്‍ രാഹുലും 4 റണ്‍സുമായി മന്ദീപ് സിംഗുമാണ് ക്രീസില്‍. 19 ബോളില്‍ 26 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. പിയൂഷ് ചൗളയ്ക്കാണ് വിക്കറ്റ്.ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. […]

Continue Reading