ഏത് പ്രതിസന്ധിയിലും മുന്നില്‍ നിന്ന് നയിക്കുന്ന നേതാവായിരുന്നു പി.ബിജു
സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ബിജുവിന്റെ മരണം സി.പി.എം അണികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മരിക്കുമ്പോള്‍ ബിജുവിന് 43 വയസ്സായിരുന്നു. കോവിഡ് എന്ന വൈറസ് എത്രമാത്രം അപകടകാരിയാണെന്ന് നാടിനെ വീണ്ടും ബോധ്യപ്പെടുത്തുന്ന മരണം കൂടിയാണിത്. യുവാക്കളില്‍ വൈറസ് ബാധയേല്‍ക്കില്ലെന്ന പൊതു ധാരണയാണ് ഇവിടെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന ബിജു പിന്നീട് കോവിഡ് മുക്തനായിരുന്നെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. […]
Continue Reading