ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ; സ്വര്‍ണവിലയില്‍ നാലുദിവസത്തിനിടെ 1360 രൂപയുടെ ഇടിവ്

കൊച്ചി: വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ആനുപാതികമായി ഗ്രാമിന്റെ വിലയും കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാലുദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്.

Continue Reading

24 ദിവസം ‘വെര്‍ച്വല്‍ അറസ്റ്റ്’; ബാങ്കില്‍ നിന്ന് ലോണ്‍ എടുത്ത് 50 ലക്ഷം നല്‍കി; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 1.84 കോടി; അന്വേഷണം

തിരുവനന്തപുരം: ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി 52കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പിഎന്‍ നായര്‍ക്കാണ് പണം നഷ്ടമായത്.സിബിഐ ഓഫീസര്‍ ചമഞ്ഞ് വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള […]

Continue Reading

‘തലയിലെയും മുഖത്തെയും ചതവുകള്‍ മരണകാരണമല്ല’; നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപന്റെ ഹൃദയ വാല്‍വില്‍ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

കേന്ദ്രം തന്നത് ഗ്രാന്റ് തന്നെ; 50 വര്‍ഷം കഴിഞ്ഞ് തിരിച്ചടയ്ക്കുന്നതിനെ പറ്റി പിണറായി ഇപ്പോഴെ വേവലാതിപ്പെടേണ്ടെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി 529.50 കോടി രൂപ പലിശ രഹിത വായ്പയായി അനുവദിച്ചതില്‍ അന്‍പത് വര്‍ഷത്തിന് ശേഷം തിരിച്ചടയ്ക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ പിണറായി വിജയന്‍ വേവലാതിപ്പെടേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാര്‍ പലിശ രഹിതയായ വായ്പയാണ് നല്‍കിയിരിക്കുന്നത്. നല്‍കിയ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവില്‍ നല്‍കിയ തുക ഗ്രാന്റിന് തുല്യമാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു ’50 വര്‍ഷത്തേക്കുള്ള […]

Continue Reading

മോർച്ചറിയിൽ നിന്നും നാടകീയമായി തിരികെ ജീവിതത്തിലേക്ക്; പവിത്രൻ മരണത്തിന് കീഴടങ്ങി

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പവിത്രൻ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാർ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഗുരുതരമായ ശ്വാസകോശരോഗത്തെ തുടർന്ന് മം​ഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രൻ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്കാര ചടങ്ങുകൾക്കുള്ള ഏർപ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്കാരം […]

Continue Reading

തമിഴ്‌നാട്ടില്‍ നിന്നും വിരുന്നിനെത്തി, ഒപ്പം കാട്ടാനയുടെ രൂപത്തില്‍ മരണവും; കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി

കല്‍പ്പറ്റ: വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി. മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തായിട്ടാണ് ചന്ദ്രികയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിന് പിന്നാലെ ചന്ദ്രികയെ കാണാതായതിനെത്തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. തമിഴ്‌നാട് വെള്ളരിനഗര്‍ നിവാസിയാണ് കൊല്ലപ്പെട്ട മാനു. നൂല്‍പ്പുഴ കാപ്പാട് നഗറിലെ ബന്ധു വീട്ടില്‍ വിരുന്നിന് എത്തിയതാണ് മാനുവും ഭാര്യയും. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. വെള്ളരിനഗറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കാപ്പാട് നഗര്‍. കടയില്‍ […]

Continue Reading

കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്.2015 ജനുവരി 30നായിരുന്നു ഷൈന്‍ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡില്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, […]

Continue Reading

രണ്ടു വര്‍ഷം മുന്‍പ് മൂത്ത മകന്‍; എട്ടുമാസം പ്രായമുള്ള ഇളയ മകനും ഭാര്യവീട്ടില്‍ വച്ച് തൊണ്ടയില്‍ അടപ്പ് കുരുങ്ങി മരിച്ചു; കേസ്

കോഴിക്കോട്: തൊണ്ടയില്‍ അടപ്പ് കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് നിസാറിന്റെ മൂത്ത കുഞ്ഞ് ഇതേരീതിയില്‍ മരിച്ചിരുന്നു. രണ്ടു കുട്ടികളും ഭാര്യവീട്ടില്‍ വച്ചാണ് മരിച്ചത്. ഇതില്‍ ദുരൂഹത ആരോപിച്ച് നിസാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് തൊണ്ടയില്‍ അടപ്പ് കുരുങ്ങി കുഞ്ഞ് മരിച്ചത്. […]

Continue Reading

‘ഒരുക്കം 2025’ പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു

മടക്കിമല: സ്മാക്ക് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഘ്യത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായുള്ള പരീക്ഷ പരിശീലനക്ലാസ് സംഘടിപ്പിച്ചു.മടക്കിമല മദ്രസാ ഹാളിൽ വച്ച് സംഘടിപ്പിച്ച ക്ലാസ് ‘ഒരുക്കം 2025’ റഷീദ് മാസ്റ്റർ ക്ലാസ്സെടുത്തു .സ്വാഗതം ക്ലബ് സെക്രട്ടറി അഷ്‌റഫ് നിർവഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡന്റ് ത്വൽഹത് നിർവഹിച്ചു .ക്ലബ് ജോയിന്റ് സെക്രട്ടറി റഫീഖ് ആശംസ അറിയിച്ചു .ക്ലബ് ഭാരവാഹി അസീസ് ചടങ്ങിന് നന്ദിയും അർപ്പിച്ചു

Continue Reading

കുരങ്ങു ശല്ല്യം കാരണം പൊറുതിമുട്ടിയ കുടുംബത്തിന് സഹായവുമായി വനം വകുപ്പ്

ചീയമ്പം: കുരങ്ങു ശല്ല്യം കാരണം പൊറുതിമുട്ടിയ ചീയമ്പം ഒന്നാം നമ്പര്‍ സ്വദേശിക്ക് സഹായവുമായി വനം വകുപ്പ്. പ്രദേശവാസിയായ  അസൈനാരുടെ ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയ്ക്ക് ചുറ്റും വലയിട്ട് നല്‍കിയാണ് കുരങ്ങു ശല്യത്തില്‍ നിന്നും രക്ഷ നേടാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ശ്രമിച്ചത്. ഇരുളം ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ജീവനക്കാരാണ് വല കെട്ടിയത്.

Continue Reading