കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരണപെട്ടു
കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. ഇവർ ഭര്‍ത്താവിനൊപ്പം ദുബായിൽ റാസൽഖൈമയിലായിരുന്നു. സുഹൃത്തായ രമ്യാ മുരളീധരനൊപ്പമാണ് മഞ്ജുളകുമാരി ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂർ വിമാനാപകടത്തിലെ ആകെ മരണം 21 ആയി.
Continue Reading