വയനാട് പേര്യ ആലാറ്റിൽ ബിജു സോഷ്യൽ മീഡിയയിൽ വൈറലായ അത്ഭുത ഡ്രൈവർ

പേര്യ ആലാറ്റിൽ ബിജുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ‘ഗ്രേറ്റ് ഡ്രൈവിങ്’ എന്നാണ് ഈ വിഡിയോ കണ്ടവരുടെ കമന്റുകൾ. അത്രമാത്രം മികവും സൂക്ഷ്മതയുമാണ് ഈ ഡ്രൈവർ പുലർത്തിയത്. വാഹനം എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് പാർക്ക് ചെയ്തത് എന്ന് ചിന്തിച്ചവരുടെ ഇടയിലേക്കാണ് ഡ്രൈവർ നടന്നെത്തി കാറോടിച്ച് പോകുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.മാഹിയിൽ വാടകയ്ക്കാണ് ബിജു താമസം സർവീസിനായി സുഹൃത്ത് ഏൽപ്പിച്ച ഇന്നോവ കാറാണ് അതിസാഹസികമായി ഡ്രൈവ് ചെയ്തത്.ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഒരു ഇന്നോവയ്ക്ക് മാത്രം […]

Continue Reading

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി.

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. മകന്‍ എസ്.പി ചരണ്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടുന്നതിനാല്‍ അദ്ദേഹം വെന്റിലേറ്ററില്‍ തുടരുമെന്നും ചരണ്‍ അറിയിച്ചു. മരുന്നുകളോട് നല്ലരീതിയില്‍ പ്രതികരിക്കുന്നതായും ഐപാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടതായും മകന്‍ പറയുന്നു.

Continue Reading

മമ്മൂട്ടിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ

മമ്മൂട്ടിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇരുവരും ഒന്നിച്ചുളള ചിത്രത്തിനൊപ്പം മനോഹരമായ കുറിപ്പ് സഹിതമാണ് ആശംസ നേർന്നത്.ദുല്‍ഖറിന്റെ കുറിപ്പ് ”വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍! എനിക്കറിയാവുന്നതില്‍ ഏറ്റവും ബുദ്ധിയും അച്ചടക്കവുമുളള മനുഷ്യന്‍. എന്തിനും എനിക്കാശ്രയിക്കാന്‍ കഴിയുന്നയാള്‍. ക്ഷമയോടെ കേട്ട് കൊണ്ട് എന്നെ ശാന്തമാക്കുന്നയാള്‍. വാപ്പിച്ചിയാണെന്റെ സമാധാനം. ഓരോ ദിവസവും വാപ്പിച്ചിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ഞാന്‍ ശമിക്കുകയാണ്. ഈ സമയം വാപ്പിച്ചിയോടൊപ്പം ഉണ്ടാവാന്‍ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ അനുഗ്രഹം. വാപ്പിച്ചിയെ മറിയത്തോടൊപ്പം കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം. […]

Continue Reading

പൂക്കോട് തടാകത്തിന്റെ മുഖച്ഛായ മാറുന്നു; ചളിയും പായലും നീക്കുന്നതിനടക്കം ഒമ്പത് കോടി

കല്‍പ്പറ്റ:വയനാട്ടിലെ പൂക്കോട് തടാകത്തിന്റെ ചളിയും പായലും കളകളും നീക്കി തടാകം ശുചീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന ടൂറിസം വകുപ്പ് ഒമ്പതു കോടി രൂപ അനുവദിച്ചു. ഇതില്‍ എട്ടു കോടി രൂപ പായലും ചളിയും നീക്കുന്നതിനും അടിസ്ഥാന സൗകര്യ നവീകരണത്തിനുമാണ് വിനിയോഗിക്കുകയെന്നു ഡിടിപിസി മെംബര്‍ സെക്രട്ടറി ബി.ആനന്ദ്

Continue Reading

റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭിക്ഷാടനവും, പുകവലിയും ക്രിമിനല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നു

റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭിക്ഷാടനവും, പുകവലിയും ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന പിഴത്തുക ഈടാക്കി, ജയില്‍ ശിക്ഷ ഒഴിവാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.കാബിനറ്റ് സെക്രട്ടേറിയറ്റില്‍ നിന്നാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു എന്നതിന് അര്‍ത്ഥം പുകവലിയും ഭിക്ഷാടനവും നിയമപരമാക്കുന്നു എന്നല്ല. ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ […]

Continue Reading

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ ഭാര്യ പ്രസവിച്ചു

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സഹ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറിന്റെ ഭാര്യ പ്രസവിച്ചു. ഞായറാഴ്ച മഥുര നയാതി മെഡിസിറ്റിയിൽ മേഘ ശുക്ള ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ഡോക്ടർ അറിയിച്ചു.

Continue Reading

ഐസ് കട്ടകള്‍ക്കിടയിൽ മണിക്കൂറുകൾ ചിലവഴിച്ച് ഓസ്‌ട്രേലിയക്കാരനായ ജോസഫ് റെക്കോർഡിലേക്ക്

വിയന്ന: ഗ്ലാസ് പെട്ടിയ്ക്കുള്ളില്‍ നിറച്ച ഐസ് കട്ടകള്‍ക്കിടയില്‍ രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 57 സെക്കന്‍ഡ് സമയം ചിലവഴിച്ച് ഓസ്‌ട്രേലിയക്കാരനായ ജോസഫ് കൊയേബറി സ്വന്തം റെക്കോർഡ് തന്നെ തിരുത്തി കുറിച്ചു ജോസഫിന്റെ തോളൊപ്പം വരെയെത്താന്‍ 200 കിലോഗ്രം ഐസാണ് വേണ്ടി വന്നത്.വെറുമൊരു നീന്തല്‍കുപ്പായം മാത്രം ധരിച്ച് ജോസഫ് ഈ ദൗത്യം പൂർത്തിയാക്കിയത്. 2019 ലാണ് ജോസഫ് രണ്ട് മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള റെക്കോഡ് സ്ഥാപിച്ചത്. അതൊന്ന് തിരുത്തണമെന്ന് ആഗ്രഹിച്ചാണ് ശനിയാഴ്ച വീണ്ടും ഐസിനുള്ളില്‍ ചെലവിട്ടത്. തണുത്തു തുടങ്ങുമ്പോള്‍ […]

Continue Reading

ബൈപാപ് മെഷീന്‍ ,അഡ്ജസ്റ്റബിള്‍ കട്ടില്‍ സമര്‍പ്പണം നടത്തി

രണ്ടേനാല്‍:എടവക രണ്ടേനാല്‍ സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ കനിവ് റിലീഫ് സെന്ററിലേക്ക് കനിവ് ദുബൈ ചാപ്റ്റര്‍ സംഭാവന നല്‍കിയ ബൈ പാപ് മെഷീന്‍ അഡ്ജസ്റ്റബിള്‍ കട്ടില്‍ എന്നിവയുടെ സമര്‍പ്പണ ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വള്ളിയാട്ട് അബ്ദുള്ള ഹാജി ഉല്‍ഘാടനം ചെയ്തു.ശ്വാസ സംബന്ധമായ രോഗികള്‍ ഉപയോഗിക്കുന്ന 95000 രൂപയുടെ ബൈപാപ് മെഷീന്റെ സമര്‍പ്പണം ഗ്ലോബല്‍ കെ എം സി സി ജില്ലാ ജനറല്‍ സെക്രെട്ടറി അസീസ് കോറോം നിര്‍വഹിച്ചു.അഡ്ജസ്റ്റബിള്‍ കട്ടിലിന്റെ സമര്‍പ്പണം ദുബൈ കെ.എം.സി.സി സെക്രെട്ടറി […]

Continue Reading

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചു.

തിരുവനന്തപുരംഃ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ച സംഭവത്തില് ആരോ​ഗ്യപ്രവർത്തകൻ അറസ്റ്റിലായി. കുളത്തൂപ്പുഴ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

Continue Reading

ഓർമ്മ ദിനത്തിന് ഒരു സാന്ത്വനം

വെള്ളമുണ്ടഃ പബ്ലിക് ലൈബ്രറി പ്രവർത്തക സമിതി അംഗം ടി.എം കമർ ലൈല അവരുടെ പിതാവ് ടി.എം.ഉസ്മാൻ എന്നവരുടെ ഓർമ്മ ദിനത്തിൻ്റെ ഭാഗമായി ലൈബ്രറി കൗൺസിലിൻ്റെ സാന്ത്വനം പദ്ധതിയിലേക്ക് ലൈബ്രറി സെക്രട്ടറി.എം.മണികണ്ഠൻ മാസ്റ്റർ വശം തുക കൈമാറി

Continue Reading