മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും റിമി ടോമിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായികയും അവതരാകയും നടിയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങള്‍. മോഡേണ്‍ ദാവണിയും ലോങ് ഫ്രോക്കും ധരിച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് റിമി ടോമി പങ്കുവച്ചിരിക്കുന്നത്. സൂപ്പര്‍ മോഡലിനെ പോലെ തിളങ്ങുകയാണ് റിമി എന്നാണ് ആരാധകരുടെ അഭിപ്രായം

Continue Reading

സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് വിജയമാണ് ഇത്..

സാക്ഷികള്‍ കൂറുമാറിയാലും അതിജീവിച്ച നടി തന്നെയാണ് കേസില്‍ വിജയിച്ചിരിക്കുന്നതെന്ന് എഴുത്തുകാരി കെ ആര്‍ മീര. പരാതി കൊടുക്കാന്‍ തയ്യാറായതിലൂടെ നടി ലോകത്തിന് കൊടുത്ത സന്ദേശമാണ് പ്രധാനം. അത് സമീപ കാലത്ത് കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ് വിജയമാണ്. ഇത്തരം കേസുകളിലെ അതിക്രമികള്‍ക്ക് കൊടുത്ത തിരിച്ചടി ചെറുതല്ലെന്നും കെ ആര്‍ മീര പ്രമുഖ ഓൺലൈൻ പത്രത്തോട് പ്രതികരിച്ചു.

Continue Reading

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളാ വിഷന്‍ സംപ്രേഷണം ചെയ്ത ഇന്‍ തണ്ടര്‍ ലൈറ്റ്‌നിംഗ് ആന്‍ഡ് റെയിന്‍ ആണ് മികച്ച ഡോക്യുമെന്ററി. ട്വന്റി ഫോര്‍ ന്യൂസിലെ അനൂജയും മാതൃഭൂമി ന്യൂസിലെ ആര്യ പിയുമാണ് മികച്ച വാര്‍ത്താ അവതാരകര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്. മികച്ച അഭിമുഖത്തിന് ട്വന്റി ഫോറിലെ ഡോ. അരുണ്‍കുമാറും, ഗോപീകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ കോടതി എന്ന പരിപാടിയുടെ അവതരണത്തിനാണ് ഡോ. അരുണ്‍ കുമാറിന് അവാര്‍ഡ്. കറന്റ് അഫയേഴ്‌സ് വിഭാഗത്തില്‍ മികച്ച പ്രോഗ്രാമുകളായി അമൃതാ ടിവിയിലെ ഞാനാണ് സ്ത്രീ, […]

Continue Reading

സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വ്വതി

നടിയെ ആക്രമിച്ച കേസില്‍ ഭാമയും സിദ്ദിഖും ഉള്‍പ്പടെയുള്ളവര്‍ കൂറുമാറിയ വിഷയത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി. സുഹൃത്തെന്ന് കരുതുന്നുവരുടെ പോലും കൂറുമാറ്റം ഞെട്ടിക്കുന്നുവെന്ന് പാര്‍വ്വതി കുറിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്വിന്റെ വാക്കുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പാര്‍വ്വതിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്.

Continue Reading

മോടിപിടിപ്പിക്കാൻ സ്ഥാപിച്ച മത്സ്യ പ്രതിമ കണ്ടാൽ തോന്നുക പുരുഷ ലൈംഗിക അവയവമെന്ന്; നാട്ടുകാർക്ക് നാണക്കേടായതോടെ പട്ടണത്തിലെ പ്രതിമ പൊളിച്ചുമാറ്റി അധികൃതർ

മൊറോക്ക : പട്ടണ് മധ്യത്തിൽ സ്ഥാപിച്ച മത്സ്യപ്രതിമകൾ കണ്ടാൽ പുരുഷ ലൈംഗിക അവയവമെന്നേ ഒറ്റ നോട്ടത്തിൽ തോന്നു. ഒടുവിൽ നാണക്കേട് സഹിക്കാനാകാതെ രണ്ട് മത്സ്യ പ്രതികളും പൊളിച്ചുമാറ്റിഅധികൃതർ. മൊറോക്കോയിലെ മെഹഡിയ പട്ടണത്തിലെപ്രതിമയാണ് നാട്ടുകാർക്ക് ‘നാണക്കേടായതോടെ’അധികൃതർ പൊളിച്ചു മാറ്റിയത്.മൊറോക്കോയിലെ കെനിട്ര പ്രവിശ്യയിലാണ് പ്രതിമസ്ഥിതി ചെയ്യുന്ന മെഹഡിയ പട്ടണം, ഇവിടുത്തെജനങ്ങൾ ആവശ്യപ്പെട്ടത് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നഒരു നിർമ്മിതിയാണ്, പക്ഷെ അധികൃതർ തന്നതോ ഒരുപോണോഗ്രാഫിക് ശിൽപ്പം – ഇത് സംബന്ധിച്ച ഒരുസോഷ്യൽ മീഡിയ പോസ്റ്റ് പറയുന്നു. ജനങ്ങളുടെ രോഷംഈ വിഷയത്തിൽ ഉയർന്നതോടെയാണ് […]

Continue Reading

ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു

ചെന്നൈയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി നടന്ന ജന്മദിന ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.പരിക്കേറ്റ 12 പേർക്ക് നിസാര പരിക്കേ ഉള്ളൂ എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇവരെ കിൽപാക് മെഡിക്കൽ കോളജിലേക്ക് മാറ്റി. സമ്മേളനത്തിന് അനുമതിയില്ലാത്തതിനാൽ കോരട്ടൂർ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Continue Reading

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു.

ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനമേറ്റ കോവിഡ് രോഗി മരിച്ചു. 38 കാരനായ പ്രഭാകര്‍ പാട്ടീല്‍ എന്ന യുവാവാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. പ്രഭാകറിന്റെ മരണത്തില്‍ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി സഹോദരന്‍ വിലാസ് പാട്ടീല്‍ രംഗത്തെത്തി. ആശുപത്രി ജീവനക്കാര്‍ സഹോദരനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നു വിലാസ് പാട്ടീല്‍ ആരോപിച്ചു. നേരത്തെ പ്രഭാകര്‍ പാട്ടീലിനെ ജീവനക്കാരന്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.കോവിഡ് മൂലം രോഗി മരിച്ചിട്ടും ആശുപത്രി അധികൃതര്‍ മൃതദേഹം കൈമാറിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചല്ല മൃതദേഹം സംസ്‌കരിച്ചതെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.

Continue Reading

സംസ്​ഥാനത്ത്​ ശനിയാഴ്​ച​ 4644 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 3781 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം. ഇതിൽ 448 പേരുടേത്​ ഉറവിടമറിയാത്തതാണ്​…

Continue Reading

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ […]

Continue Reading

സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍ അനലിസ്റ്റുകള്‍ തുടങ്ങിയവരടക്കം 66 ലക്ഷം പേർക്ക് ഇന്ത്യയിൽ മെയ് മുതൽ ജോലി നഷ്ടപ്പെട്ടു

ഇന്ത്യയിൽ വൈറ്റ് കോളറുകാരെന്ന് വിശേഷിപ്പിക്കപ്പെടുന്നവരില്‍ 66 ലക്ഷം പേര്‍ക്ക് മെയ് മുതല്‍ ഇതുവരെ ജോലി നഷ്ടമായെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കണോമിയുടെ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന് ശേഷം മെയ് മുതല്‍ ഓഗസ്റ്റ് അവസാനംവരെ 66 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് സര്‍വേ ഫലം. സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ഫിസിഷ്യന്‍മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍ അനലിസ്റ്റുകള്‍ തുടങ്ങിയവരാണ് കൂടുതലായി വിഷമസന്ധിയിലായത്.

Continue Reading