ഹത്രാസ് പെണ്‍കുട്ടി പേരില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ വ്യാജം; നിഷേധിച്ച് കുടുംബം
ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. കുടുംബത്തിന് നീതി ആവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ക്കൊപ്പം പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുടെ ഫോട്ടോയല്ലെന്ന് കുടുംബം അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്ല് പറയ്ക്കുന്നതിനായി പാടത്ത് പോയപ്പോഴാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഉയര്‍ന്ന ജാതിക്കാരായ നാല് പേരാണ് കേസിലെ പ്രതികള്‍. പെണ്‍കുട്ടിയുടെ നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയ്യും കാലും ഒടിഞ്ഞിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന […]
Continue Reading