പഠനസാമഗ്രികൾ വിതരണം ചെയ്തു

പഠനസാമഗ്രികൾ വിതരണം ചെയ്തു മാനന്തവാടി:ലെറ്റ്‌സ് ലേൺ ക്യാമ്പയിന്റെ ഭാഗമായിജില്ലയിലെ വിവിധ ഗോത്ര ഊരുകളിൽ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്തു.പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.തിരുനെല്ലി നാഗമന കോളനിയിൽ നടന്ന ചടങ്ങ്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത്‌ അംഗം ഷൈല വിജയൻയൂണിറ്റി ഡയറക്ടമാരായ ശ്രീഹരി കാടേങ്ങര,സബിൻ പി.എം,നിധിൻ കെ തുടങ്ങിയവരും സംബന്ധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത് ഏറെ ആശ്വാസമാണ് നൽകുന്നത്.ജില്ലയിലെ മൂന്ന് […]

Continue Reading

സിപിഐഎം പ്രക്ഷോഭത്തിലേക്ക്

സിപിഐഎം പ്രക്ഷോഭത്തിലേക്ക് വയനാട് മാനന്തവാടിയിലെ വെള്ളമുണ്ട മൊതക്കര റോഡ് ജൽ ജീവൻ മിഷൻ പ്രവൃത്തിയുടെ ഭാഗമായി തകർന്നത് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രക്ഷോഭത്തിലേക്ക്. പൈപ്പിങ് പെട്ടെന്ന് പൂർത്തീകരിച്ച് റോഡ് കൈമാറുന്നതിനു എംഎൽഎ, കലക്റ്റർ, പഞ്ചായത്ത്‌ ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും നിക്ഷേധാത്മക നിലപാട് സ്വീകരിക്കുന്ന ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കുമെതിരെയാണ് പ്രക്ഷോഭം. 27/05/2024ന് മുൻപ് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ജൽ ജീവൻ മിഷൻ്റെ മുഴുവൻ പ്രവൃത്തികളും തടയുമെന്നും സിപിഐഎം പുളിഞ്ഞാൽ ബ്രാഞ്ച് പ്രസ്ഥാവനയിൽ പറഞ്ഞു

Continue Reading

ഞങ്ങൾ-നിങ്ങൾ എന്ന ദ്വയം സൃഷ്ടിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണിത്..

“വികേന്ദ്രീകൃതാസൂത്രണം -ചിന്തയും പ്രയോഗവും” എന്ന ജുനൈദ് കൈപ്പാണിയുടെ ഗ്രന്ഥത്തെ കുറിച്ച്പ്രമുഖ പൊതുപ്രവർത്തകൻ വി.പി ബാലചന്ദ്രൻ എഴുതുന്നു.. ✍️ജനങ്ങളുടെ ജീവിത നിലവാരത്തെ ഘട്ടം ഘട്ടമായി ഉയർത്തുന്ന സാമൂഹ്യ പ്രക്രിയക്കാണ് വികസനമെന്ന് പറയുന്നത്.അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകണം.ഇത് സാധ്യമാകണമെങ്കിൽ കാർഷിക വ്യവസായിക മേഖലകളിൽ ഉൽപാദനവർധനവ് ഉണ്ടാകണം. കൂടാതെ സേവന മേഖലകളുടെ വളർച്ചയും നടക്കണം.നാടിന്റെ സാമ്പത്തിക വളർച്ചയും വികസനത്തിന് അനിവാര്യമാണ്. സാമ്പത്തിക വളർച്ച എന്ന് പറയുന്നത് സമ്പത്തിന്റെ ഉൽപാദനം മാത്രമല്ല നീതിപൂർവ്വകമായ വിതരണം കൂടിയാണ്. […]

Continue Reading

‘വായനയ്ക്ക് അവധിയില്ല’ ഉദ്ഘാടനം ചെയ്തു

‘വായനയ്ക്ക് അവധിയില്ല’ഉദ്ഘാടനം ചെയ്തു വെള്ളമുണ്ട : വിദ്യാഭ്യാസ വകുപ്പ് , ലൈബ്രറി കൗണ്‍സില്‍ , എസ് എസ് കെ – എന്നിവയുടെ നേതൃത്വത്തില്‍ അവധികാലത്ത് കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന വായനയ്ക്ക് അവധിയില്ല പദ്ധതിയുടെസ്‌കൂൾ തല ഉദ്ഘാടനംവെള്ളമുണ്ട ജി.എം.എച്ച്‌.എസ്. എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും എ.യു.പി.സ്കൂളും ജി.എം.എച്ച്‌.എസ്.എസും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികൾക്കിടയിൽ വായന പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.ഹെഡ് മാസ്റ്റർ ടി. മഹേഷ്‌ അധ്യക്ഷത […]

Continue Reading

صدر كتاب شرح نهج البردة لماموتي كتاياد:

صدر كتاب شرح نهج البردة لماموتي كتاياد: صدرت الترجمة المالايالامية الأولى للقصيدة العربية العظيمة نهج البردة لأمير الشعراء أحمد شوقي من قبل السيد جنيد كايباني، رئيس اللجنة الدائمة للرعاية الاجتماعية في مقاطعة وايانادو يوم الجمعة (3 مايو 2024) في فيلاموندا. وتسلم النسخة الصحفي المشهور السيد: أو أم تاروفانا بحضور ك. عمر الثقافي رئيس مجمع الفرقان […]

Continue Reading

Malayalam translation of the great Arabic poem was released

Book Released:@ Vellamunda The first Malayalam translation of the great Arabic poem Nahj Al Burda was released by Mr. Junaid Kaippani the Chairman, Wayanad District Panchayath Welfare Standing Committee on Friday (3rd May 2024) at Vellamunda. The copy was received by the veteran columnist OM Tharuvana in the presence of K. Umar Saqafi, the chairman […]

Continue Reading

മുപ്പതോളം അമൂല്യ ഗ്രന്ഥങ്ങൾ രചിച്ച് മമ്മൂട്ടി സഖാഫി കട്ടയാട് ജൈത്ര യാത്ര തുടരുന്നു..

മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ മമ്മൂട്ടി സഖാഫി കട്ടയാട് വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്നഈജിപ്ഷ്യൻ എഴുത്തുകാരൻഅഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനമടക്കംമുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ച്‌ വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മമ്മൂട്ടി സഖാഫി ശ്രദ്ധേയനാകുന്നു.കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ നഹ്ജുൽ ബുർദയുടെ പ്രകാശന കർമ്മം വെള്ളമുണ്ടയിൽ നടന്നു.എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി […]

Continue Reading

Medcart Health care launches a new medical Centre in Abu Dhabi.

Abu Dhabi: The Centre Started its operations at Tawazun Industrial park in Zayed military City The medical centre was Inagurated by Tawazon Industrial park HSSE Director Ahmed Saleh Al Rashdi. Ahmed Saleh Al Rashdi said that the Services provided by medcart Healthcare are excellent in the health Sector. The dental clinic was Inagurated by prominent […]

Continue Reading

പോസ്റ്റർ-ബാനർ-കൊടി നീക്കം ചെയ്തു

പോസ്റ്റർ-ബാനർ-കൊടി നീക്കം ചെയ്തു ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡും മാര്‍ച്ച് 25,26 തിയതികളില്‍ നടത്തിയ പരിശോധയില്‍ 906 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 601 പോസ്റ്ററുകള്‍, 264 ബാനറുകള്‍, 41 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. മാര്‍ച്ച് 17 മുതല്‍ 26 വരെ 4671 പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തു. വരും ദിവസങ്ങളിലും […]

Continue Reading

സേവന നിരതരായി ഹരിത കര്‍മ്മ സേന

ഉത്സവ നഗരിയില്‍സേവന നിരതരായി ഹരിത കര്‍മ്മ സേന മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചെങ്കിലും ഉത്സവ നഗരിയില്‍ സേവന നിരതരായി മാനന്തവാടി നഗരസഭ ഹരിത കര്‍മ്മ സേന. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തപ്പെട്ട ഉത്സവത്തിന്റെ ആദ്യ ദിനം മുതല്‍ തന്നെ മാലിന്യം നീക്കം ചെയ്യുന്നതിനായി ഈ കൂട്ടായ്മ ഉണ്ടായിരുന്നു. ഉത്സവ നഗരിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നുമായി ചാക്ക് കണക്കിന് മാലിന്യങ്ങളാണ് 70 പേരടങ്ങുന്ന സംഘം ശേഖരിച്ച് വേര്‍തിരിച്ചത്. ഇന്നും കൂടി ഇവരുടെ സേവനം വള്ളിയൂര്‍ക്കാവിലുണ്ടാകും.

Continue Reading