ശ്വാസം പിടിച്ചിരുന്നു പോകുന്ന..

ഓണം അവധിക്കാണ് മാനന്തവാടി മാരുതി തിയേറ്ററിൽ എത്തി സുഹൃത്ത് ഡാനിക്കൊപ്പം കിഷ്കിന്ധാകാണ്ഡം എന്ന സിനിമ കണ്ടത്. നിന്ന നില്‍പ്പില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അഭിനയത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ അവതരിപ്പിച്ച വിജയരാഘവന്‍, അതേ സ്‌കെയിലില്‍ പകരം നല്‍കി ആസിഫലിയും അപര്‍ണ ബാലമുരളിയും. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും രൂപത്തിലും ജഗദീഷ്, ഇവരോടൊപ്പം അശോകനുമുണ്ട്. കിഷ്‌കിന്ധാകാണ്ഡം പേരുപോലെ അത്ഭുതപ്പെടുത്തും സിനിമയാണ് . കക്ഷി അമ്മിണിപ്പിള്ളയെന്ന പേരുകൊണ്ടും പ്രമേയംകൊണ്ടും വ്യത്യസ്തമായ ആദ്യ സിനിമ പോലെ വീണ്ടും വിസ്മയിപ്പിക്കുകയാണ് ദിന്‍ജിത്ത് അയ്യത്താന്‍. കൂടെ എഴുത്തുകാരനും ക്യാമറാമാനുമായി […]

Continue Reading

കുരീപ്പുഴ ശ്രീകുമാറിന് പുരസ്‌കാരം

എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന് തൃശൂർ: എസെന്‍സ് ഗ്‌ളോബൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കുരീപ്പുഴ ശ്രീകുമാറിന്.കേരളത്തിലെ സ്വതന്ത്രചിന്തയ്ക്കും നിരീശ്വരവാദ ധാരയ്ക്കും നല്‍കുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാർഡ്. സാഹിത്യ-സാമൂഹിക പ്രവര്‍ത്തനങ്ങളും ശബ്ദമലിനീകരണം ഉള്‍പ്പടെയുള്ള സാമൂഹിക ദ്രോഹങ്ങള്‍ക്കെതിരെ നടത്തിയ ഇടപെടലുകളും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ മതേതര യാത്രയും കേരളത്തിലെ നാസ്തിക-സ്വതന്ത്രചിന്താ ധാരയയ്ക്ക് നല്‍കിയ ഊര്‍ജ്ജവും അവാർഡ് പരിഗണനയ്ക്ക് കാരണമാണ്. 40000 രൂപയും മെഡലിയനും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഒക്ടോബര്‍ […]

Continue Reading

തിരിച്ചുവരവറിയിച്ച്ചൂരൽമലയിൽ മീലാദാഘോഷം

തിരിച്ചുവരവറിയിച്ച്ചൂരൽമലയിൽ മീലാദാഘോഷം മേപ്പാടി: ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ പ്രതീക്ഷയുടെ വിളംബരമായി മീലാദാഘോഷം. പാരസ്പര്യത്തിന്റെ കരുതലും തണലും വഴിയൊരുക്കിയ മണ്ണിൽ നിശ്ചയദാർഢ്യ കൊണ്ട് ജീവിതം തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയോടെ ചൂരൽമല ജുമാമസ്ജിദ് പരിസരത്ത് ഒരുമിച്ചു കൂടിയ നാട്ടുകാർ ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റെയും തിരിച്ചുവരവിന്റെയും കൂടി പ്രതീകമായി. ചൂരൽമലയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായിരുന്നു ജാതി മത ഭേദമന്യേ നാട്ടുകാർ മുഴുവൻ പങ്കെടുക്കുന്ന മീലാദാഘോഷം. ഭക്ഷണം വിളമ്പിയും കലാവിരുന്നുകളൊരുക്കിയും നാടിന്റെ ഐക്യവും സഹവർത്തിത്തവും വിളിച്ചറിയിച്ച മീലാദാഘോഷം ഇത്തവണ നാടിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കൂടി […]

Continue Reading

കോടഞ്ചേരി മോഷണ കേസ് പ്രതികളെ ഉടൻ പിടികൂടണം

കോടഞ്ചേരി മോഷണ കേസ് ;പ്രതികളെ ഉടൻ പിടികൂടണം:ജെ. ഡി. എസ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ മൊതക്കര കോടഞ്ചേരിയിലെ പ്രവാസി സഹോദങ്ങളായ പാലക്കാടൻ നിസാം, നസീർ, നിസാർ എന്നിവരുടെ തൊട്ടടുത്തുള്ള വീടുകളിൽ നടന്ന മോഷണ കേസിൽ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയിട്ടും മാസങ്ങൾ പിന്നിടുകയാണ്.പ്രതികളെ ഉടൻ പിടികൂടാൻ വേണ്ട ശ്രമങ്ങൾ ഉണ്ടാവാണമെന്ന് ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

Continue Reading

കേശദാനം നടത്തി

കാൻസർ രോഗികൾക്ക് വിഗ് കൈമാറി : കേശദാനം ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ മാനന്തവാടി : ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി കേശദാന ക്യാമ്പയിനുമായി ടീം ജ്യോതിർഗമയ.വിദ്യാലയങ്ങൾ ആതുരാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി സ്വയം സന്നദ്ധരായി മുടി ദാനം ചെയ്യാൻ വരുന്നവരിൽ നിന്നും മുറിച്ചെടുക്കുന്ന മുടി മാനന്തവാടി കമലിയൻസ് സെമിനാരിയുമായി സഹകരിച്ച് ആലുവയിൽ എത്തിച്ചാണ് വിഗ് ആക്കി മാറ്റുന്നത് . നിർധന്ധരായ ക്യാൻസർ രോഗികൾക്ക് ഇത്തരത്തിൽ നിർമ്മിക്കുന്ന വിഗ് സൗജന്യമായി നൽകുകയും […]

Continue Reading

അനുമോദിച്ചു

2023 24 ഐസിഎസ്ഇ സ്കൂൾ സ്റ്റേറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് ജംഷെഡ്പൂരിൽ വെച്ച് നടക്കുന്ന നാഷണൽ ഐസിഎസ്ഇ സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടിയ ചാരുത്‌.വി.നിരണിനെ ബിഎംഎസ് മാനന്തവാടി മേഖല ആദരിച്ചു. BMS ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ കെ, BMS മേഖലാസെക്രട്ടറി അരുൺ എം.ബി എന്നിവർ പങ്കെടുത്തു. മാനന്തവാടിയിലെ വ്യാപാരിയായ ശ്രീ നിരണിന്റെയും സീജയുടെയും മകനാണ്.

Continue Reading

യൂണിറ്റി:സ്റ്റുഡന്റ്സ് കോൺക്ലേവ് സംഘടിപ്പിച്ചു

സ്റ്റുഡന്റ്സ് കോൺക്ലേവ്സംഘടിപ്പിച്ചു കരിമ്പുമ്മൽ:പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽസ് സംഘടിപ്പിച്ചസ്റ്റുഡന്റ്സ് കോൺക്ലേവ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സബിൻ എടവലത്ത് അധ്യക്ഷത വഹിച്ചു.ഡയറക്ടർ ശ്രീഹരി കാടേങ്ങര, കെ. നിധിൻ,വിഷ്ണു പ്രിയ, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

വയനാട് ദുരന്തം:കൈത്താങ്ങായി നടുവണ്ണൂരകവും വോയ്‌സ് ഓഫ് തോട്ടുമൂലയും

മുണ്ടക്കൈ:കൈത്താങ്ങുമായി നടുവണ്ണൂരകവും വോയ്‌സ് ഓഫ് തോട്ടുമൂലയും കൽപ്പറ്റ:വിലങ്ങാട്ടും വയനാട്ടിലും ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട സഹജീവികൾക്ക് സഹായം നേരിട്ടെത്തിക്കാൻ, യു.എ.ഇ. യിലെ നടുവണ്ണൂർ പഞ്ചായത്തുകാരുടെ കൂട്ടായ്മയായ നടുവണ്ണൂരകവും വോയ്സ് ഓഫ് തോട്ടുമൂല സൗഹൃദവേദിയും ആവിഷ്കരിച്ച ‘സഹജീവിക്കൊരു കൈത്താങ്ങ്’ ആദ്യഘട്ടം ആരംഭിച്ചു. അവശ്യവസ്തുക്കളും സുരക്ഷാ ഉപകരണങ്ങളുമായി ചുരം കയറിയ സംഘം ജില്ലയിൽ മഴക്കെടുതി നേരിടുന്ന ഏതാനും കുടുംബങ്ങൾക്കു സഹായങ്ങൾ കൈമാറി.അതേ പോലെമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കുള്ള സാധനസാമഗ്രികളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും കല്പറ്റയിലെ ശേഖരണ കേന്ദ്രത്തിലും എത്തിച്ചു നൽകി. വയനാട് […]

Continue Reading

Smile 4You Foundation വയനാടിന് കൈത്താങ്ങായി

Smile 4You Foundation വയനാടിന് കൈത്താങ്ങായി കൽപ്പറ്റ:വയനാട് മുണ്ടക്കൈ പ്രകൃതി ദുരന്തമേഖലയിൽ Smile 4You Foundation ന്റെ കൈത്താങ്. ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യമായ സാധന സാമഗ്രികൾ മറ്റ് അവശ്യ വസ്തുക്കളുമാണ് വിതരണം ചെയ്തത്.വയനാട് ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മേപ്പാടി പഞ്ചായത്ത്‌ അംഗം റംല, സ്‌മൈൽ ഫോർ യു ഫൌണ്ടേഷൻ ചെയർമാൻ മുഹമ്മദലി, സി.ഇ.ഒ ശുഭ, WCD വയനാട് ജില്ലാ കോർഡിനേറ്റർ, മാർസിന ടീച്ചർ, ഫൗണ്ടഷന്റെ കർണാടക കോർഡിനേറ്റർ അശോക് കുമാർ, നീലഗിരി […]

Continue Reading

സെന്റ് മേരിസ് കോളേജിൽ ബോധവത്കരണ ക്ലാസ്സ്‌

മാനന്തവാടി :സെൻമേരിസ് കോളേജിൽ അസാപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് അഡീഷണൽ സ്കിൽ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു. ശ്രീ ജേക്കബ് സെബാസ്റ്റ്യൻ ( ഡെപ്യൂട്ടി ചെയർമാൻ മാനന്തവാടി മുനിസിപ്പാലിറ്റി) ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീമതി ഷഹാന കെ എസ് ( ഹയർ എജുക്കേഷൻ സ്റ്റേറ്റ് ഗവൺമെന്റ് കേരള) ശ്രേയ എൻ സി( ജെ ആർ എക്സിക്യൂട്ടീവ് അസാപ്പ് കേരള ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസ്സ് എടുക്കുകയും. നാലുവർഷ വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെന്റർ ഫോർ സ്കില്‍ […]

Continue Reading