വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് സമീപത്ത് വിശ്രമിക്കുകയായിരുന്ന ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബാണ് തകർന്ന് വീണത്. കോർപറേഷന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. അതിൽത്തന്നെ പരുക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും,തലയ്ക്കുമാണ് ഇയാൾക്ക് […]

Continue Reading

സമയവും ചെലവും കുറച്ചു; അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ

സമയവും ചെലവും കുറച്ചു അതിവേഗ റെയിൽവേ പാതക്ക് പുത്തൻ ഡിസൈനുമായി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയും, മലപ്പുറവും പുതുക്കിയ ലൈനിന്റെ ഭാഗമാകും. സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആർആർടിഎസിനെക്കാൾ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചുള്ള പദ്ധയുടെ പുതുക്കിയ റിപ്പോർട്ട് ഇന്ന് പുറത്തിറക്കും. എ സി ചെയർ കാർ ചെലവിലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് മണിക്കൂർ 20 മിനുട്ടിൽ ലക്ഷ്യത്തിലെത്തും. തൂണും തുരങ്കവും കൂടുതൽ വരുന്നതിനാൽ ചെലവ് കുറയും. ആകെ ചെലവായി 54,000 കോടി രൂപയാണ് കണക്കാക്കുന്നത്. […]

Continue Reading

വിജയ് പെരമ്പൂരില്‍ മത്സരിക്കും?, പ്രമേയം പാസാക്കി ടിവികെ

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചേയ്ക്കും. ഞായറാഴ്ച നടന്ന പാര്‍ട്ടി പ്രവര്‍ത്തക യോഗത്തില്‍ ആണ് വിജയ് മത്സരിക്കേണ്ട മണ്ഡലം സംബന്ധിച്ച് നിര്‍ദേശം ഉയര്‍ന്നത്. മണ്ഡലം സംബന്ധിച്ച നിര്‍ദേശത്തിന് പാര്‍ട്ടിയോഗത്തിന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെരമ്പൂരില്‍ നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് വിജയ് മത്സരിക്കേണ്ട മണ്ഡലത്തെ കുറിച്ചുള്ള പ്രമേയം […]

Continue Reading

ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടു; റിപ്പോര്‍ട്ട് തേടി കോടതി

കൊച്ചി: ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടതില്‍ കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ചയ്ക്കു മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മ്യൂസിയം പൊലീസിനോട് ആവശ്യപ്പെട്ടു. കൊല്ലം സ്വദേശി എം എം സഞ്ജീവ് കുമാറാണ് കോടതിയില്‍ പരാതി നല്‍കിയത്. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ലൈസന്‍സ് ഇല്ലാത്ത മദ്യത്തിന്റെ ഉല്‍പ്പാദനം വ്യാജമദ്യ നിര്‍മാണത്തിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ബെവ്‌കോ, മലബാര്‍ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ […]

Continue Reading

‘തല’ തുടരും; ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ധോനി ഇറങ്ങും

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകര്‍ക്ക് സന്തോഷ വാർത്ത. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ സൂപ്പർ താരം എം എസ് ധോനി ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ധോനിയുടെ വിവരമിക്കലിനെക്കുറിച്ചു നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരം ഈ സീസണിൽ കളിക്കുമെന്ന് ഫ്രാഞ്ചൈസിയുടെ സിഇഒ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 2008ല്‍ ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ധോനി. ഫ്രാഞ്ചൈസിക്ക് ലഭിച്ച അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചതും താരമായിരുന്നു. 2016, 2017 സീസണുകളില്‍ സിഎസ്‌കെയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ റൈസിങ് പൂനെ […]

Continue Reading

16 വയസിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിച്ച് കര്‍ണാടക

ബംഗളൂരു: 16 വയസ്സിന് താഴെയുള്ളവരുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡി ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ശനിയാഴ്ച ബംഗളൂരുവില്‍ നടന്ന സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ (വിസി) സമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. വിസിമാരുടെ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. മൊബൈല്‍ ഫോണിനോടുള്ള ആസക്തി, ഓണ്‍ലൈന്‍ ഗെയിമിങ്, സോഷ്യല്‍ മീഡിയ, പഠനത്തിലുണ്ടാക്കുന്ന സ്വാധീനം, ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയ ആശങ്കകള്‍ സിദ്ധരാമയ്യ ചര്‍ച്ചയില്‍ ഉന്നയിച്ചു. വിഷയത്തില്‍ വിസിമാര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചത്. കൊവിഡിന് […]

Continue Reading

പുരോഗമന കലാസാഹിത്യ സംഘംപയ്യമ്പള്ളി സമ്മേളനംനടത്തി

പുകസ ജില്ലാ എക്സിക്യുട്ടീവ് അംഗംDr: ഗോകുൽ ദേവ്ഉദ്ഘാടനം ചെയ്തു.പ്രിൻസ് എബ്രഹാംമുഖ്യ പ്രഭാഷണം നടത്തി മേഖല സെ(കട്ടറി ഒ.കെ രാജുസംഘടന രേഖ അവതരിപ്പിച്ചു. K മോഹനൻ സ്വാഗതവുംമാത്യു എം ടി മാസ്റ്റർനന്ദി പറഞ്ഞുപുതിയ ഭാരവാഹികളായിപ്രസിഡണ്ട് എം ടി മാത്യുസെക്രട്ടറി കെ. മോഹനൻഎന്നിവരെ യോഗംതിരഞ്ഞെടുത്തു

Continue Reading

മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ. ( കെ എസ് എസ് പി എ).കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരംകെ എസ് എസ് പി എ കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ സർവീസ് പെൻഷൻകാരുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ സീനിയർ സർവീസ് പെൻഷൻ കാരനായ ഡോമിനിക് തോമസിനെ മെമ്പർഷിപ്പ് നൽകിക്കൊണ്ട് ജില്ലാ പ്രസിഡന്റ് പി എം ജോസ് ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡണ്ട് രമേശൻ മാണിക്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർമാരായ ടി […]

Continue Reading

നഴ്സ‌്, സപ്പോർട്ടിംഗ് സ്റ്റാഫ് കുറവ് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു

മാനന്തവാടി: ആവശ്യത്തിന് നഴ്‌സുമാരും ขว സപ്പോർട്ടിംഗ് സ്റ്റാഫും ഇല്ലാത്തത് ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നു. ആശുപത്രിയിൽ 389 കിടക്കകളുണ്ടെങ്കിലും ഇതിനു ആനുപാതികമായി നഴ്‌മാരും സപ്പോർട്ടിംഗ് ജീവനക്കാരും ഇല്ല. ഇത് നഴ്സു‌മാർക്ക് വലിയ ജോലി ഭാരത്തിന് കാരണമാകുന്നതിന് പുറമേ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കാതിരിക്കുന്നതിനും ഇടയാക്കുകയാണ്. 127 നഴ്സു‌മാരിൽ സ്ഥിരം ജോലിയുള്ള നഴ്സ‌ിംഗ് ഓഫീസർമാർ 60 പേർ മാത്രമാണ്. തീവ്ര പരിചരണ വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നാണ് കണക്ക്. എന്നാൽ ഒരു നഴ്സ‌സ് […]

Continue Reading

കുടുംബശ്രീ ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 27, 28 മാർച്ച് 1 തിയതികളിൽ നടക്കുന്ന ട്രൈബൽ ഫുട്ബോൾ സോക്കർ ലീഗിന്റെലോഗോ പ്രകാശനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ കൈമാറി നിർവഹിച്ചു. തിരുവനന്തപുരം സ്വദേശി വി. കെ രമേശ്‌ കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. അസിസ്റ്റന്റ് ജില്ലാ മിഷൻകോ- ഓർഡിനേറ്റർ കെ. എം സലീന , ജില്ലാ മിഷൻ ഉദ്യോഗസ്ഥർ , ആനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading