പലസ്തീനും ഇസ്രയേലിനും സ്വീകാര്യമായ രാജ്യം; ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരില്‍ വഷളാവുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാകിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും […]

Continue Reading

അർധരാത്രിയിൽ അരും കൊല; ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; മകളുടെ ഭർത്താവ് പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ അർധരാത്രിയിൽ അരും കൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ​ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നസീർ- സുഹറ ദമ്പതികളുടെ വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹ​മ്മ​ദ് റാഫിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സുൽഫിയത്ത് മകനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ […]

Continue Reading

‘മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത്’; സജി ചെറിയാനെതിരെ പരാതി

ചെങ്ങന്നൂര്‍: വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി. മുസ്‌ലിം ലീഗിന്റേത് വര്‍ഗീയത വളര്‍ത്തുന്ന രാഷ്ട്രീയമാണെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.ഇന്നലെയാണ് സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍ ആണ് മന്ത്രിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇമെയിലായാണ് പരാതി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നത് ആണെന്നും സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നുമാണ് പരാതിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മന്ത്രി ലീഗിനെതിരെ പ്രസ്താവന നടത്തിയത്. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാന്‍ […]

Continue Reading

‘എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു’; NSS-SNDP വിമർശനങ്ങള പ്രതിരോധിക്കാതെ കോൺ​ഗ്രസ്

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് – എസ്എൻഡിപി വിമർശനങ്ങളെ പ്രതിരോധിക്കാതെ കോൺഗ്രസ്. എല്ലാവരുമായും സൗഹൃദത്തിൽ പോകാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം. നല്ല യോജിപ്പാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ആ ബന്ധം നിലനിർത്തി പോകുമെന്നും അദേഹം വ്യക്തമാക്കി. എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ തിരുവനന്തപുരം പ്രസംഗം മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് മറുപടിയായിരുന്നു അത് എന്നായിരുന്നു സണ്ണി ജോസഫ് വിശദീകരണം. സജി ചെറിയാനാണ് […]

Continue Reading

മലപ്പുറംത്ത് കുളത്തിൽ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു

മലപ്പുറത്ത് പറപ്പൂരിൽ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. അമ്മയും രണ്ട് മക്കളും ആണ് മരിച്ചത്. സൈനബ(50), ഫാത്തിമ(16), ആഷിഖ്(22) എന്നിവരാണ് മരിച്ചത്. പറപ്പൂർ പഞ്ചായത്തിലെ താഴേക്കാട്ടുകുളത്തെ കുളത്തിലാണ് മുങ്ങിമരിച്ചത്. ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരെക്കൂടി കണ്ടെത്തുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

‘വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നു; കേരളം പ്രതിരോധിച്ച് നിൽക്കുന്നു’; മുഖ്യമന്ത്രി

വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. കേരളം വർഗീയതയെ പ്രതിരോധിച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിൽ ചില വർഗീയ ശക്തികളുണ്ട്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെമ്പാടും ക്രൈസ്തവർക്കെതിരായി നടക്കുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രി പണറായി വിജയൻ വിമർശിച്ചു. ക്രൈസ്തവർക്ക് എതിരായ ആക്രമണങ്ങൾ ഞെട്ടിക്കുന്നതാണ്. സമാധാനത്തിന്റെ സന്ദേശം നൽകുന്ന ക്രിസ്തുമസ് ആഘോഷം പോലും തടസപ്പെടുത്തുന്നു. കുട്ടികളെയും സ്ത്രീകളെയും അക്രമിക്കുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്നു. ഈ ആക്രമണങ്ങൾ ഭരണകൂടത്തിന്രെ ഒത്താശയോടെയാണ് നടത്തപ്പെടുന്നത് എന്നും […]

Continue Reading

സർവീസ് റദ്ദാക്കൽ: ഇൻഡി​ഗോയ്ക്ക് 22.2 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമയാന ഗതാഗത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 22.2 കോടി രൂപയാണ് വിമാന കമ്പനിക്ക് ഡിജിസിഎ പിഴ ചുമത്തിയത്. പിഴ തുകയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇന്‍ഡിഗോ ഹാജരാക്കണം. യാത്രക്കാര്‍ക്ക് വ്യാപകമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു. പുതുക്കിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയപരിധി നടപ്പാക്കുന്നതിലുണ്ടായ […]

Continue Reading

ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം; കൊച്ചിയില്‍ കൗമാരക്കാര്‍ പിടിയില്‍

കൊച്ചി: എറണാകുളം നഗരത്തിന്റെ ഇടവഴികളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ലൈംഗിക അക്രമം നടത്തുന്ന യുവാക്കള്‍ പിടിയില്‍. വടുതല അരൂക്കുറ്റി ഷെഫീക്ക് മന്‍സില്‍ മുഹമ്മദ് അന്‍ഷാദ് (19), പുല്ലേപടി സി.പി ഉമ്മര്‍ റോഡില്‍ മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും പിടിയിലായത്. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ അതിക്രമങ്ങള്‍. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ച് കടന്നു […]

Continue Reading

‘സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. […]

Continue Reading

സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും, മോഹൻ‌ലാൽ മുഖ്യാതിഥി; കപ്പിനായി വാശിയേറിയ പോരാട്ടം

തൃശ്ശൂർ: തൃശ്ശൂരിൽ നടക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. കലോത്സവത്തിൽ വാശിയേറിയ പോരാട്ടം തുടരുമ്പോൾ, ഇനി എട്ടു മത്സരങ്ങൾ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. സ്വർണക്കപ്പിനായി കണ്ണൂരും തൃശ്ശൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 990 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനത്താണ്. […]

Continue Reading