‘വിഎസിനുള്ള പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാട് അനുസരിച്ച്’; മകന്‍ വിഎ അരുണ്‍ കുമാര്‍

വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാട് അനുസരിച്ച് തീരുമാനമെന്ന് കുടുംബം. സിപിഐഎം തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് വി എസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ പറഞ്ഞു. ജനഹൃദയങ്ങളില്‍ വിഎസിനുള്ള സ്ഥാനമാണ് ഏത് പുരസ്‌കാരത്തേക്കാളും വലുതെന്നും പ്രതികരണമുണ്ട്. പുരസ്‌കാരം സ്വീകരിക്കില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടു. കുടുംബത്തിന്റെ തീരുമാനത്തിനനുസരിച്ച് എന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിന് നന്ദി – അരുണ്‍ കുമാര്‍ പറഞ്ഞു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും […]

Continue Reading

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക.ഹെർണിയ, അപ്പൻഡിസൈറ്റിസ്, വെരിക്കോസ് വെയിൻ, തൈറോയ്ഡ്, പൈൽസ്,ഫിസ്റ്റുല, അർശ്ശസ് എന്നിവയ്ക്കുള്ള സർജറികളും ജനറൽ സർജറി വിഭാഗത്തിലെ മറ്റ് കിടത്തി ചികിത്സകളും പരിപൂർണ്ണമായും ക്യാമ്പിൽ സൗജന്യമായിരിയ്ക്കും.ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8943899899, 8606976222എന്നീ നമ്പറുകളിൽ […]

Continue Reading

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയിൽ തുടരും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക്ക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണ് എന്നായിരുന്നു കുടുംബത്തിന്‍റെ […]

Continue Reading

സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു, വി ഡി സതീശൻ മെമ്പർഷിപ്പ് നൽകി

തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഐഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഐഎം ബ്രാഞ്ച് അംഗവുമായിരുന്ന വിനോദ് കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അംഗത്വം നൽകി സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം നീതി കാണിച്ചില്ലെന്നും ഇനി പാർട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും വിനോദ് വ്യക്തമാക്കിയിരുന്നു. വിഷ്ണുവിന്റെ പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തതായി വിനോദ് ആരോപണം ഉന്നയിച്ചിരുന്നു. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നൽകിയെന്നും വിനോദ് ആരോപിച്ചിരുന്നു. 2008 ഏപ്രിൽ ഒന്നിനാണ് സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് […]

Continue Reading

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോർഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ. 1969-ൽ കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് എം. മുരളി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് […]

Continue Reading

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് 3000ലേറെ രൂപ കുറഞ്ഞു; നിരക്കുകള്‍ അറിയാം

സ്വര്‍ണ്ണവിലയില്‍ വീണ്ടും മാറ്റം. ഇന്ന് ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13, 240 രൂപയായി. രാവിലെയും വൈകിട്ടുമായി പ്രവചിക്കാന്‍ കഴിയാത്ത വില വ്യത്യാസമാണ് സ്വര്‍ണ്ണത്തില്‍ ഉണ്ടാകുന്നത്. (gold rate falls in kerala february 05,2026) ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളില്‍ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്. ഓഹരി വിപണിയും ഇന്ന് വലിയ ഇടിവ് നേരിട്ടിരുന്നു. […]

Continue Reading

സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇഡിക്ക് വിവരം. 2019-25 കാലയളവിൽ സ്വത്തുക്കളിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വൻവർദ്ധനയെന്ന് ഇഡി കണ്ടെത്തി. 2021ൽ വീട് നിർമ്മിച്ചതിൽ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിൽ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ മറുപടി […]

Continue Reading

ഗഡ്ഗരി ഒപ്പുവെച്ചു, കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും

കാസർഗോഡ് കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും. ടോൾ പിരിവ് നിർത്തലാക്കാനുള്ള ഫയലിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഒപ്പുവെച്ചത്. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം ആരംഭിച്ചത്. […]

Continue Reading

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും. സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം […]

Continue Reading

വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോൺ സബ്‌സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവിൽ 329/- രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റർ ശബരി നോൺ […]

Continue Reading