ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ്ലൈഫ് വാർഡനുമായ ശ്രീ വരുൺ ഡാലിയ ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സുൽത്താൻ ബത്തേരി റെയ്ഞ്ജ് അസി.വൈൽഡ്ലൈഫ് വാർഡൻ ശ്രീമതി ടി. ടി. നസ്ന, മുത്തങ്ങ റെയ്ഞ്ജ് അസി. വൈൽഡ്ലൈഫ് വാർഡൻ ശ്രീ. സഞ്ജയ്‌ […]

Continue Reading

​കേന്ദ്ര സർക്കാർ ജനാധിപത്യത്തെ തകർക്കുന്നു: പി.കെ. ഉസ്മാൻ

​മാനന്തവാടി: ജനാധിപത്യ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടം രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പ്രസ്താവിച്ചു.എസ്ഡിപി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.എസ്.ഐ.ആർ നടപ്പിലാക്കുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമല്ലാത്ത വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും ആസൂത്രിതമായി നീക്കം ചെയ്യുകയാണ്. ഇത്തരം നടപടികളിലൂടെ ജനഹിതമല്ല മറിച്ച് ഭരണകൂട താല്പര്യങ്ങളാണ് അടിച്ചേൽപ്പിക്കപ്പെടുന്നത്. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ എന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്പമാണ് ഇതിലൂടെ […]

Continue Reading

Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു

വയനാട് ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ടൂർ കമ്പനിയായ Wake Up Vacations ന്റെ വിപുലീകരിച്ച പുതിയ കോർപ്പറേറ്റ് ഓഫീസ് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനമാരംഭിച്ചു.ഓട്ടോ–ഇന്റഗ്രേറ്റഡ് സംവിധാനങ്ങളിലൂടെ മികച്ച ടൂർ പാക്കേജുകളും, ടിക്കറ്റിംഗ്, വിസാ സേവനങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാക്കുന്ന ഈ പുതിയ ഓഫീസ് ഉദ്ഘാടനം ബഹു. പ്രൊഫ്‌. മോഹൻ ബാബു (Academic Dean – Nilgiri College) നിർവഹിച്ചു.

Continue Reading

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി ഇരു നേതാക്കളും ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയാക്കി. അമേരിക്ക-ഇറാൻ പ്രതിനിധികളുടെ ചർച്ച ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുടെ മധ്യസ്ഥയിൽ. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിലൂടെ പശ്ചേമേഷ്യയെ ആശങ്കയിലാക്കുന്ന യുദ്ധം ഒഴിവാക്കുകയാണ് ഒമാനിൽ നടക്കുന്ന ചർച്ചയുടെ ലക്ഷ്യം. പ്രസിഡൻറെ ഡോണൾഡ് ട്രംപിൻറെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫും ജരാഡ് കഷ്‍ണറുമാണ് അമേരിക്കൻ പ്രതിനിധിസംഘത്തിന് നേതൃത്വം […]

Continue Reading

പാകിസ്താനിലെ ചാവേര്‍ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

പാകിസ്താനിലെ ഇസ്ലാമാബാദില്‍ ചാവേര്‍ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. തർലൈ ഇമാംബർഗ മസ്ജിദിന് സമീപം ജുമാ നമസ്കാരത്തിന് വിശ്വാസികൾ ഒത്തുകൂടിയ സമയമായിരുന്നു സ്ഫോടനം. 169 പേർക്ക് പരിക്കേറ്റു. ഇസ്ലാമാബാദിലെ ഷിയാ മസ്ജിദിന് സമീപമാണ് ചാവേറ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച നമസ്കാരത്തിനായി വിശ്വാസികൾ എത്തുന്ന സമയത്തായിരുന്നു സ്ഫോടനം. പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ ചാവേർ ആക്രമണമാണെന്ന് അധികൃതർ സ്ഥിതീകരിച്ചു. ഫോറൻസിക് സംഘം മേഖലയിലെത്തി തെളിവ് ശേഖരണം നടത്തുകയാണ്. സംഭവത്തിന് പിന്നാലെ ഇസ്ലാമബാദില്‍ സർക്കാർ […]

Continue Reading

‘അതിവേഗ റെയിലാണ് ഞങ്ങൾക്ക് വേണ്ടത്; ഇ ശ്രീധരന്റെ നിർദേശം ആയാലും എതിർപ്പില്ല’; മുഖ്യമന്ത്രി

അതിവേ​ഗ റെയിൽ പദ്ധതിയാണ് നാടിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് പദ്ധതിയായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല. ഇ ശ്രീധരന്റെ നിർദേശം ആയാലും ഞങ്ങൾക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിവേഗ റെയിലിന്റെ കാര്യത്തിൽ വിചിത്രമായ കാര്യമാണ് കേരളത്തെ കേന്ദ്രം അറിയിച്ചത്. കെ റെയിലിന് അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമ്പോൾ എന്തെങ്കിലും തടസ്സം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരി റെയിലിനായി പകുതി ചിലവ് ഏറ്റെടുക്കാമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ ചിലവിൽ ആദ്യം മുഴുവൻ സ്ഥലവും […]

Continue Reading

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല: സുപ്രിംകോടതി

ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു. (Difficult To Believe Married Woman Was Induced Into Sex With False Marriage Promise: sc) ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ […]

Continue Reading

വഴുതക്കാട് ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റേത്; അപകടശേഷം നിര്‍ത്താതെ പോയി; രണ്ട് യുവാക്കള്‍ക്ക് പരുക്ക്

തിരുവനന്തപുരം വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് സമീപം കാര്‍ ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജിനും സുഹൃത്ത് നിവേദിനുമാണ് പരുക്കേറ്റ്. അപകടമുണ്ടാക്കിയ കാര്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റേതാണ്. താരം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായും ആരോപണമുയരുന്നുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം നടന്നത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് വരികയായിരുന്ന കാര്‍ വെള്ളയമ്പലത്തുനിന്ന് തമ്പാനൂരേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ യൂടേണടിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു […]

Continue Reading

എയിംസ്; കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണം, ഇടപെട്ട് ഹൈക്കോടതി

എയിംസ് സ്ഥാപിക്കാൻ സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം.സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചുകൊണ്ടാവണം പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർണായ നിർദേശമാണ് മുന്നോട്ട് വെച്ചു. ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തിരഞ്ഞെടുത്ത ഭൂമിയുള്ളത്. കാസര്‍കോട് ജില്ലയില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതിയെ […]

Continue Reading

വനിതാ പ്രീമിയർ ലീഗ്; കിരീടത്തിൽ മുത്തമിട്ട് ആർസിബി

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻസ്. ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിനാണ് തോൽപ്പിച്ചത്. ആർസിബിയുടെ രണ്ടാം കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത് ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം ലക്ഷ്യത്തില്‍ മറികടന്നാണ് ആര്‍സിബി വനിതാ ഐപിഎല്ലിലെ ഹാട്രിക്ക് കിരീടം സ്വന്തമാക്കിയത്. സ്മൃതി മന്ദാന 41 പന്തില്‍ 87 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ വോള്‍ 54 പന്തില്‍ 79 റണ്‍സെടുത്ത് വിജയത്തിനരികെ മലയാളി താരം മിന്നുമണിയുടെ പന്തില്‍ […]

Continue Reading