കേരളത്തിൽ 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

Health Kerala

കേരളത്തിൽ 5949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ചത് 59,690 സാംപിളുകളാണ്.30 മരണം കൂടി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5,268 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 5173 പേര്‍ക്കാണു രോഗം ബാധിച്ചത്.ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ശതമാനമാണ്.മരണനിരക്കിൽ അൽപം വർധന ഉണ്ടായി. ഏകദേശം മുപ്പതോളം മരണം ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ പത്തിൽ താഴേക്കു വന്നത് ആശ്വാസകരമാണ്.തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് ഇടയാക്കിയില്ലെങ്കിൽ ഈ ട്രെൻഡ് തുടരും എന്ന് പറയാം. ജാഗ്രതയിൽ വീഴ്ച വരുത്തിയാൽ സ്ഥതിഗതികൾ മോശമായേക്കാം.സാധാരണ ഗതിയിൽ കോവിഡ് ബാധിതരായതിനു ശേഷവും ചില ശാരീരിക അസസ്ഥതകൾ കാണിക്കാൻ ഇടയുണ്ട്. ചില സാഹചര്യങ്ങളിൽ മൂന്നു മാസത്തിനു ശേഷവും കോവിഡ് അസ്വസ്ഥതകൾ തുടരാം. അക്യൂട് സിൻ‍ഡ്രോം എന്നാണ് ഇതിനെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *