ദേശീയ ഉപാധ്യക്ഷനായതിനു ശേഷം ആദ്യമായി തിരുവനന്തപുരം മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കൾ മുങ്ങി.
ബിജെപി ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ സംഘടനാ തലത്തിൽ ഉണ്ടായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. കീഴ്‌വഴക്കമനുസരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേന്ദ്ര ഉപാധ്യക്ഷനെ സ്വീകരിക്കേണ്ടതാണ്.
തലസ്ഥാനത്തു തന്നെ ഉണ്ടായിരുന്ന മുതിർന്ന നേതാക്കളോ, ഒ രാജഗോപാൽ എംഎൽഎയോ, ജില്ലാ പ്രസിഡന്റ് വി വി രാജേഷോ മറ്റു നേതാക്കളോ അബ്ദുള്ളക്കുട്ടിയെ കാണാൻ എത്തിയതുമില്ല.