വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ എം ഷാജി. മുസ്ലിം ലീഗ് പിന്തുണച്ചിട്ടില്ല. ലീഗിന് വിയോജിപ്പുകൾ ഉണ്ട്. എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ഡൽഹിയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
K സ്മാർട്ട് നല്ല മോഡൽ ആയിരുന്നു. അത് കൂടുതൽ മെച്ചപ്പെടുത്തും.കേരളത്തിലെ മാരക രോഗങ്ങൾക്ക് കാരണം മാലിന്യജലം പുറന്തള്ളുന്നത്. പഞ്ചായത്ത് നഗര പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള ആലോചന നടക്കുന്നു.നഗര കേന്ദ്രീകൃതമായ പഞ്ചായത്തുകളിൽ ആയിരിക്കും മാറ്റം കൊണ്ട് വരുക.
ഗ്രാമസഭകൾ ഓൺലൈൻ ആയി ചേരുന്ന രീതിയിലേക്കും മാറും.തൊഴിൽ ഉറപ്പ് പദ്ധതി ഇല്ലാതെയായതോടെ അധിക ബാധ്യത വരുന്നു.വളർത്തുന്ന നായകൾക്ക് ലൈസൻസും വന്ധ്യം കരണവും നിർബന്ധമാക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്നു.തെരുവ് നായകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ട നടപടികൾ എടുക്കും.ദയാവധത്തിനായുള്ള പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തെ കെ എം ഷാജി അനുകൂലിച്ചു. ഒരാളെ വെറുതെ സംഘിയാക്കുന്നത് എന്തിനാണ് എന്ന് ചോദിച്ച അദ്ദേഹം വർഗീയ വാദിയാണെന്ന് തോന്നിക്കുന്ന ഒരു പരാമർശം പോലും ശേഷാദ്രിനാഥനിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.തന്റെ വീട്ടിൽ രണ്ടുതവണ ഇഡി റെയ്ഡ് നടന്നിട്ടുണ്ട്.അനധികൃത നിർമ്മാണതിനെതിരെ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ നടത്തും.അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തിയാൽ രണ്ടാംഘട്ടത്തിൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.