മുസ്ലീം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിം ലീഗിന് കടുത്ത ഹിന്ദു വിരുദ്ധതയാണെന്നും ലീഗ് കേരളം ഭരിച്ച് തുടങ്ങിയെന്നും വെള്ളാപ്പള്ളി. ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമമെന്നും യോഗനാദം എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനം. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍.
മുസ്ലീം ലീഗ് കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ നിലപാടുകളില്‍ നിന്ന് മനസിലാകുമെന്നും വിമര്‍ശനമുണ്ട്. എസ്എന്‍ഡിപി യോഗത്തിനും എന്‍എസ്എസിനുമെതിരെ കേരളത്തിലും പുറത്തും നടത്തുന്ന ഇവരുടെ പ്രതിഷേധങ്ങളും ഇക്കാര്യം സാധൂകരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. യുഡിഎഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്. മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണ്. ഇവരുടെ ശ്രമം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പല ശക്തികളും ഇന്ന് അഴിക്കുള്ളിലാണ്. സംസ്ഥാന ഭര ണത്തിന്റെ മറവില്‍ മതതീവ്രവാദ ശക്തികള്‍ക്ക് സം രക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചുകൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം- യോഗനാദം എഡിറ്റോറിയലില്‍ പറയുന്നു.