മോഹമുകുളങ്ങൾ
പാറിപ്പറക്കണമൊരു പൂമ്പാറ്റയായ്
ആവോളമാസ്വദിക്കണമല്പമാമായുസ്സ്
വിരിഞ്ഞുവിലസണമൊരു ചെമ്പനീർപ്പൂവായ്
പരിമളം പരത്തണം കൊഴിയുന്നതിൻ മുന്നെ
ശാഖോപശാഖകളായ് പടരുെന്നൊരാൽമരമാകണം ,തണൽക്കുടയാകണം വെയിലേറ്റു വാടും ജീവിതങ്ങൾക്ക്
ഒഴുകിപ്പടരണം തെളിനീരുറവയായ്
അമൃതസമമാം ജലമേകണം ദാഹിക്കുന്നവർക്ക്
മധുരം കിനിയുന്ന ഫലങ്ങൾ പേറുമൊരു വൻ വൃക്ഷമാകണം വിശക്കുന്നവർക്ക് മതിയാവോളം നൽകുവാനായ് .
അനിതാസനൽ
മടക്കി മല