ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം

ജയ്പുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിന്റെയും 63 റൺസ് നേടിയ മാർക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ നൽകിയത്. ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം […]

Continue Reading

ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

സാൻ യുവാൻ: ബുധനാഴ്ച പുലർച്ചെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അർജന്റീനയലോകകപ്പ് യോഗ്യത നേടി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് അർജന്റീന ഔദ്യോഗികമായി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചർ ബ്രസീൽ ഗോളി ആലിസൺ തടുത്തിട്ടത് മത്സരഫലത്തിൽ നിർണായകമായി. 61-ാം മിനിറ്റിൽ […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍. അര്‍ധ സെഞ്ച്വറികളുമായി തകര്‍ത്തടിച്ച നായകന്‍ സഞ്ജു സാംസണിന്റേയും ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്റേയും മികവിലാണ് കേരളം എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്ന് പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയയായിരുന്നു. കേരളത്തിനായി മുഹമ്മദ് അസറുദ്ദീന്‍ 57 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സെടുത്ത് പുറത്തായി. […]

Continue Reading

വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് അക്തര്‍

ടി20 ലോക കപ്പില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് പാക് മുന്‍ പേസര്‍ ശുഐബ് അക്തര്‍ രംഗത്ത്. വാര്‍ണര്‍ക്കായിരുന്നില്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്നും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് ഇതിനു കൂടുതല്‍ അര്‍ഹനെന്നും അക്തര്‍ പറഞ്ഞു. ‘ബാബര്‍ ആസമിനു അവാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ടൂര്‍ണമെന്റിന്റെ താരമായി അദ്ദേഹം മാറുന്നത് കാണാന്‍ കാത്തിരിക്കുകയായിരുന്നു. ഉറപ്പായും ഇതു അന്യായമായ തീരുമാനമാണ്’ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

Continue Reading

കിരീടം ബ്രീട്ടന്റെ എമ്മ റാഡുകാനുവിന്

യു.എസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രീട്ടന്റെ എമ്മ റാഡുകാനുവിന്. ഫൈനലിൽ കാനഡയുടെ ലൈല ഫെർനാണ്ടസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു എമ്മയുടെ കിരീട നേട്ടം. സ്കോർ 6-4, 6-3.പതിനെട്ടുകാരിയായ എമ്മ റാഡുകാനുവിന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്. 44 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രീട്ടിഷ് വനിതാ സിംഗിൾസ് താരം ഗ്രാൻഡ് സ്ലാം കീരിടം നേടുന്നത്. ജയത്തോടെ റാങ്കിംഗിൽ 150 സ്ഥാനത്തായിരുന്ന എമ്മ റാഡുകാനു ഇരുപതി മൂന്നാമതെത്തി. നേരത്തെ യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന […]

Continue Reading

തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്

യൂറോ കപ്പിൽ തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്‌സർലൻഡ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട തുർക്കി ഗ്രൂപ്പിൽ സമ്പൂർണ പരാജയവുമായിട്ടാണ് മടങ്ങുന്നത്. വെയ്ൽസിനൊപ്പം നാല് പോയിന്റാണ് സ്വിറ്റസർലൻഡിനും. മികച്ച മൂന്നാം സ്ഥാനക്കാരായി സ്വിസ് പ്രീക്വാർട്ടറിൽ എത്തുമോയെന്ന് അവർ പ്രാഥമിക റൗണ്ട് പൂർത്തിയാകും വരെ കാത്തിരിക്കണം. സെദ്രാൻ ഷഖീരി ഇരട്ട ഗോളുകളാണ് സ്വിസ് പടയ്ക്ക് ജയമൊരുക്കിയത്. ഹാരിസ് സെഫറോവിച്ച് ഒരു ഗോൾ നേടി. ഇർഫാൻ കവേസിയുടെ വകയായിരുന്നു തുർക്കിയുടെ ഏക ഗോൾ.

Continue Reading

കോസ്‌മോസ് സ്പോർട്സ് മുപ്പതാം വാർഷിക നിറവിൽ : കേരളത്തിന്റെ കായിക തലസ്ഥാനമാകാന്‍ കോഴിക്കോട്

1990 ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച കോസ്‌മോസ് സ്‌പോര്‍ട്‌സ് മുപ്പതാം വാർഷികം ആഘോഷിക്കുന്നു. കോവിഡ് പശ്ചാതലത്തിൽ വെർച്ച്വൽ ആഘോഷം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളത്തില്‍ ഏഴും, ദുബായ് -ഷാര്‍ജ എന്നിവിടങ്ങളില്‍ നാലും സ്‌പോര്‍ട്‌സ് സ്റ്റോറുകളുള്ള കോസ്‌മോസ്, കേരളത്തിലെ ഏറ്റവും വലിയ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് റീട്ടെയിൽ ശൃംഖലയാണ്. ബിസിനസ്സ് എക്സ്പാൻഷൻ പ്ലാനിന്റെ ഭാഗമായി ഉടന്‍ തന്നെ പാലക്കാട് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കും. കൂടുതൽ ജനങ്ങളിലേക്ക് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എ. കെ നിഷാദ് ചെയർമാനായും, […]

Continue Reading

ഓസ്ട്രേലിയയിൽ ജയിച്ച അതേ ടീം കിവീസിനോടു തോറ്റു: ‘പ്രശ്നം’..?

പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയേക്കാൾ വിജയ സാധ്യത കൂടുതൽ ന്യൂസീലൻഡിനാണെന്ന വിലയിരുത്തലുമായി ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയയിൽ പോയി ഐതിഹാസിക വിജയം നേടിയ അതേ ഇന്ത്യൻ ടീം ന്യൂസീലൻഡിനെതിരെ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ വിലയിരുത്തൽ. ഇന്ത്യയ്ക്കു മുൻപേ ഇംഗ്ലണ്ടിലെത്തിയ ന്യൂസീലൻഡ് ടീം, ഫൈനലിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ അവിടെ കളിക്കാനിറങ്ങുന്നതും അവർക്ക് ഗുണം ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.ജൂൺ 18 മുതൽ സതാംപ്ടണിലാണ് ഇന്ത്യ–ന്യൂസീലൻഡ് ലോക […]

Continue Reading

‘ഐപിഎൽ മത്സരങ്ങൾ നടത്തണമെങ്കിൽ രാജ്യത്ത് ഒരു കോവിഡ് കേസ് പോലും ഇല്ലാതാവണം’;ഗാംഗുലി

താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ത്യയിൽ ഐപിഎൽ മത്സരങ്ങൾ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഒരു കോവിഡ് കേസ് പോലും ഇല്ലാതെ വന്നെങ്കിൽ മാത്രമേ ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ സാധിക്കൂ. 60 മത്സരങ്ങളിൽ 29 എണ്ണം മാത്രമാണ് പൂർത്തിയാക്കാനായത്. 31 മത്സരങ്ങൾ ഇനിയും നടത്താൻ ബാക്കിയുണ്ട്. ഇവ നടത്താനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് ബി ടീമിനെയാണ് അയക്കുകയെന്നും ഗാംഗുലി വ്യക്തമാക്കി. മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയിലേക്ക് മറ്റൊരു സംഘത്തെ അയക്കുമെന്ന് […]

Continue Reading

ടെസ്റ്റ് ടീമില്‍ ഇടം എളുപ്പമല്ല; ദേവ്ദത്തിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍

: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ദേവ്ദത്ത് പടിക്കല്‍. എപ്പോള്‍ വേണമെങ്കിലും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കാം. ടി20 ലോകകപ്പ് അടുത്തുനില്‍ക്കെ ദേവ്ദത്ത് ടീമില്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. താരം എന്ന് ടെസ്റ്റ് ടീമിലേക്കെത്തുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ്. ടെസ്റ്റ് ടീമിലെത്താന്‍ ഒരുവര്‍ഷം കൂടി താരം കാത്തിരിക്കേണ്ടി വരുമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… […]

Continue Reading