സ്വർണവില വീണ്ടും കൂടി; 54,000ന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി 54,000ന് മുകളിൽ എത്തി. പവന് 240 രൂപ വർധിച്ചതോടെയാണ് സ്വർണവില 54000 കടന്നത്. 54,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 6760 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ […]

Continue Reading

കുട്ടികളുടെ മാഗസിന്‍ പ്രകാശനത്തില്‍ മുഖ്യാതിഥി സഞ്ജു ടെക്കി, വിവാദം

ആലപ്പുഴ: റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ ചടങ്ങിന് മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിന് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ആലപ്പുഴ മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ മാഗസിന്‍ പ്രകാശന പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്‍കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ. കാറിനുള്ള സ്വിമ്മിങ് പൂള്‍ […]

Continue Reading

35 ദിവസത്തിന് 107 രൂപ; അടിപൊളി പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് […]

Continue Reading

‘ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവ്’; വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺ​ഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യത ഇല്ലാത്ത നടപടിയാണ്. പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി ഇന്ന് പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് സങ്കുചിത രാഷ്ട്രീയ നിലപാടാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും പൂർത്തിയായതിൽ സന്തോഷമുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ […]

Continue Reading

തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ ഒന്നിന് പനിയെ തുടർന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകൾ ഇതേ ലാബിലേക്ക് അയച്ചു നൽകി നടത്തിയ പുന:പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള […]

Continue Reading

‘വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ട്’; സുപ്രീംകോടതി

വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് തെലങ്കാന സ്വദേശി നല്‍കിയ ഹര്‍ജി തളളിക്കൊണ്ടായിരുന്നു രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. 1986ലെ മുസ്ലിം വിവാഹമോചന നിയമപ്രകാരം ഭാര്യയ്ക്ക് ജീവനാംശം നല്‍കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന സ്വദേശി മുഹമ്മദ് അബ്ദുള്‍ സമദ് സമര്‍പ്പിച്ച ഹര്‍ജി തളളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. മതേതര നിയമങ്ങള്‍ക്ക് മുകളിലല്ല മതനിയമങ്ങളെന്ന് ജസ്റ്റിസുമാരായ ബി വി […]

Continue Reading

മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്

മഹാരാഷ്ട്രയിൽ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പരിഭ്രാന്തരാകരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. മറാത്ത്‌വാഡയിലെ ഹിംഗോലി, പർഭാനി, ബീഡ്, ജൽന, നന്ദേഡ്, ഛത്രപതി സംഭാജിനഗർ ജില്ലകളിലും വിദർഭ മേഖലയിലെ വാഷിമിലും സമീപ പ്രദേശങ്ങളിലും രാവിലെ 7.14 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ […]

Continue Reading

ക്ഷേമപെന്‍ഷന്‍ കൂട്ടും; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. കുടിശ്ശികയുള്ള രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മൂന്നുഗഡുവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പെന്‍ഷന്റെ സിംഹഭാഗവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം ലഭിക്കുന്നത് ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ […]

Continue Reading

‘ഞാനും അവരില്‍ ഒരാള്‍’,സമ്മാനത്തുകയില്‍ 2.5 കോടി വേണ്ടെന്ന് ദ്രാവിഡ്; കൈയടി

ബംഗളൂരു: ഒരിക്കല്‍ കൂടി വിനയം കാണിച്ച് മാതൃകയായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ബിസിസിഐ പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ രണ്ടരക്കോടി രൂപ വേണ്ടെന്ന് രാഹുല്‍ ദ്രാവിഡ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ എല്ലാ അംഗങ്ങള്‍ക്കും ബോണസ് സമ്മാനങ്ങള്‍ തുല്യമായാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനാണ് ദ്രാവിഡ് ശ്രമിച്ചത്. ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു 125 കോടി രൂപയുടെ വമ്പന്‍ പാരിതോഷികമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടീം നാട്ടിലെത്തിയ അന്നു തന്നെ തുക […]

Continue Reading

കേന്ദ്രത്തില്‍ അവസരങ്ങളുടെ ചാകര, 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

ന്യൂഡല്‍ഹി: പത്താം ക്ലാസ് പാസായവര്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ അവസരം. വിവിധ തസ്തികകളിലായി 55000 ഒഴിവുകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ അടക്കം അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും അടക്കമാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ഥിയുടെ യോഗ്യത അനുസരിച്ച് അപേക്ഷിക്കേണ്ട തസ്തികയില്‍ വ്യത്യാസം വരും. മുഴുവന്‍ വിവരങ്ങള്‍ അറിയാന്‍ അതത് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 35000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസ് പാസായവര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 18-40 […]

Continue Reading