നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; സെപ്റ്റംബർ 4 ന് വീണ്ടും പരീക്ഷ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ വിവാദത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. സെപ്റ്റംബർ 4 നാണ് പരീക്ഷ നടത്തുക. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് അറിയിപ്പ് പുറത്തിറക്കിയത്. കൊല്ലം ആയൂർ മാർത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷത്തെക്കിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്. സംഭവത്തിൽ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്നു. പക്ഷേ കോംപെൻസേഷൻ ആവശ്യപ്പെട്ട് വീണ്ടും പരീക്ഷ നടത്താനുള്ള […]

Continue Reading

പ്രകൃതി സ്നേഹം അനിവാര്യഘടകം :ഡോ. രേണു രാജ് ഐ എ എസ്‌

. പ്രകൃതിസ്നേഹം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അനിവാര്യഘടകമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ ഡോ രേണു രാജ് ഐ എ എസ്‌. സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇക്കോ സ്റ്റോൺ ചലഞ്ചിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേർത്തല ഗവ ഗേൾസ്‌ ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കലക്ടർ. കുട്ടികൾ പരിസ്ഥിതിയുടെ പ്രചാരകരാകണമെന്നും അവർ അഭിപ്രായപ്പെട്ടു. കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്റെ വീടുകളിൽ എത്തുന്ന ചെറുതും വലുതുമായ പ്ലാസ്റ്റിക് […]

Continue Reading

ജനപ്രതിനിധികൾ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികള്‍ക്കുള്ള സർട്ടിഫിക്കറ്റുകൾ കൊല്ലത്തു വെച്ച് നടന്ന കോൺവെക്കേഷൻ ചടങ്ങിൽ വിതരണം ചെയ്തു.പരീക്ഷ എഴുതി മികച്ച വിജയം കൈവരിച്ച വയനാട് ജില്ലയിൽ നിന്നുള്ള പഠിതാക്കൾക്ക് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പി.എം മുബാറക് പാഷ സർട്ടിഫിക്കറ്റുകൾ കൈമാറി. രണ്ട് […]

Continue Reading

സംസ്ഥാനതല അക്കാദമിക കൂട്ടായ്മ ;ശ്രദ്ധനേടി പഠനോത്സവം

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി, കില, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നവേഷൻ ആന്റ് ടെക്നോളജി എന്നിവയുടെ നേതൃത്വത്തിൽ കൊല്ലം ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല അക്കാദമിക് കൂട്ടായ്‌മയുടെ ഭാഗമായി നടന്ന സെമിനാറുകൾ ശ്രദ്ധനേടി. നവകേരള നിർമ്മിതിയിൽ വിദ്യാഭ്യാസവും പരിശീലനവും : സാധ്യതകൾ എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ ബി. ഇക്ബാൽ, കെ.ഡി.ഐ.എസ്. സി മെമ്പർ സെക്രട്ടറി ഡോ: പി കെ ഉണ്ണികൃഷ്ണൻ, പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ മിനി സുകുമാർ, […]

Continue Reading

പത്ര വിതരണം മഹത്തരം : കോവൂർ കുഞ്ഞുമോൻ എം.എൽ.എ

പത്ര വിതരണം എന്ന സേവനം മഹത്തരവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗവുമാണെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേമ്പർന്റെ “സല്യൂട്ട് ദി സയലന്റെ വർക്കർ “എന്ന പദ്ധതിയുടെ ഭാഗമായിപത്ര വിതരണ രംഗത്ത് മൂന്നരപത്തിട്ടാണ്ട് കാലത്തെ സേവനം കാഴ്ചവെച്ച ശാസ്താംകോട്ടയിലെ മുതിർന്ന അംഗം മനക്കര സ്വദേശി എസ്‌ രാജേന്ദ്രനെ ആദരിച്ച വേളയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആധുനിക സാങ്കേതിക വിദ്യകളുടെ ആവിർഭാവം പാരമ്യത്തിലെത്തിയിട്ടും സമൂഹത്തിൽ പത്രത്തിന്റെ മഹിമ ഒട്ടും ചോർന്നിട്ടെല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജൂനിയർ ചേമ്പർ […]

Continue Reading

വരാന്തയിലുള്ള കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്യു.

കൊല്ലം : ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് ഷിബു ബേബി ജോണിന്റെ മറുപടി. എല്‍ഡിഎഫിന്റെ വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തോല്‍വിയെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും മുന്നണി വിടില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

വൃഷണങ്ങള്‍ ഞെരിച്ചുടയ്ച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം

കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്‍റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്‍റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. അപകടത്തില്‍ പെട്ട വാഹനം പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടുകിട്ടാന്‍ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു പട്ടികജാതിക്കാരായ അച്ഛനും മകനും നേരെയുളള പൊലീസ് ക്രൂരത. തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പൊലീസിന്‍റെ ക്രൂരതയ്ക്ക് ഇരകളായത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം […]

Continue Reading

ഈ ചിത്രം വേഗം കളർ ആക്കിയാട്ടെ എന്നായിരുന്നു നടന്റെ അഭ്യർത്ഥന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മുകേഷ്. നടൻ എന്നതിനുപുറമേ സിനിമ നിർമാതാവ്, ടെലിവിഷൻ അവതാരകൻ എന്ന നിലയിലും മുകേഷ് പ്രശസ്തനാണ്. 1982 വർഷത്തിലാണ് മുകേഷ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ബലൂൺ എന്ന ചിത്രത്തിലാണ് മുകേഷ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നത്. പിന്നീട് ഇങ്ങോട്ട് 40 വർഷമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് മുകേഷ്.നിരവധി പ്രിയദർശൻ സിനിമകളിൽ ശ്രദ്ധേയമായ വേഷം മുകേഷ് ചെയ്തിട്ടുണ്ട്. മോഹൻലാൽ – മുകേഷ് കോമ്പിനേഷൻ ഒക്കെ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സമൂഹ മാധ്യമങ്ങളിലും വളരെ […]

Continue Reading

ഞാൻ അല്ലെങ്കിൽ ഭാര്യ, ബന്ധു അതുമല്ലെങ്കിൽ എന്റെ കോഴി എന്നത് നടക്കില്ല; തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കെ.എസ്.യു.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി കെ.എസ്.യു കൊല്ലം ജില്ലാ കമ്മറ്റി രം​ഗത്ത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ കെ.എസ്.യു സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് ജില്ലാ കമ്മറ്റി പ്രമേയത്തിലുടെ വ്യക്തമാക്കി. യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ ഏഴയലത്തുപോലും യുവാക്കൾക്ക് പരി​ഗണന നൽകിയിട്ടില്ല. കേരളത്തിലെ തെരിവീഥികളിൽ ചോരചിന്തി സമരം നയിച്ചവരുടെ ചിത്രം സ്ഥാനാർത്ഥി പട്ടികയിലും പ്രതിഫലിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. ഞാൻ അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ എന്റെ ബന്ധു അതും ഇല്ലെങ്കിൽ എന്റെ കോഴി ഈ രീതിയിലാണ് വാർഡ് മുതൽ ജില്ലാപഞ്ചായത്ത് വരെയുള്ള […]

Continue Reading

‘വ്യക്തിപരമായി അസംബന്ധം പറഞ്ഞു’; എന്‍ കെ പ്രേമചന്ദ്രനെതിരെ നിയമനടപടിയെന്ന് മുഹമ്മദ് റിയാസ്

എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ തന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അസംബന്ധം പറഞ്ഞതിന് നിയമനടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഹമ്മദ് റിയാസ് അറിയിച്ചുമുഖ്യമന്ത്രിയുടെ മരുമകന്‍ നിര്‍ദേശിച്ച ആളെയാണ് ശ്രീനാരായണ സര്‍വ്വകലാശാല വൈസ് ചാന്‍സലറാക്കിയതെന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്റെ ആരോപണം. തിരക്കിട്ട് സര്‍വകലാശാല ആരംഭിച്ചത് രാഷ്ട്രീയ […]

Continue Reading