വയനാട് സ്വദേശിക്ക് യു.എ.ഇയിൽ പുരസ്‌കാരം

വയനാട് സ്വദേശി വി. പി സുഫിയാൻ മാസ്റ്റർക്ക് യു.എ.ഇയിൽ പുരസ്‌കാരം അജ്മാൻ:ഇന്ത്യൻ അസോസിയേഷൻ അജ്മാൻ, യു.എ.ഇ യിലെ അധ്യാപകർക്ക് ഏർപ്പെടുത്തിയ Teachers’ Excellence Award-2023 വയനാട് വെള്ളമുണ്ട സ്വദേശി വി. പിസുഫിയാൻ മാസ്റ്റർ ഏറ്റുവാങ്ങി.Executive Director ShEEN International,🔴Gen.Secretary, NRI Guild Scout Guide Fellowship, Arab Region🔴Advanced Scout Master, NLP Therapist🔴M.A., B.Ed., M.Phil., Cert.TESOL(Trinity College, London) തുടങ്ങിയ ട്രാക്ക് റെക്കോർഡുകളുള്ള സുഫിയാൻ മാസ്റ്റർ മികച്ച മോട്ടിവേഷണൽ സ്പീക്കറുമാണ്.

Continue Reading

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ സെപ്റ്റംബര്‍ രണ്ടിനായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ ഓണത്തിരക്കും അവധി ദിനങ്ങളും കാരണം സംഗീതാസ്വാധകരുടെ ആവശ്യം പരിഗണിച്ച് പരിപാടി 23 […]

Continue Reading

കിലുകിലുക്കം’ വിതരണോദ്ഘാടനം നാളെ

‘കിലുകിലുക്കം’സൗജന്യ കളിപ്പാട്ട വിതരണോദ്ഘാടനം നാളെ വെള്ളമുണ്ട:വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഡി.എം.സി ലാബും ചേർന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ ‘കിലുകിലുക്കം’ ഉദ്ഘാടനം സെപ്റ്റംബർ 11 തിങ്കളാഴ്ച്ച 11 മണിക്ക് വെള്ളമുണ്ട പഴഞ്ചനയിൽ. ഡിവിഷൻ പരിധിയിലെ 41 അംഗൻവാടികളിലെ ആയിരത്തോളം വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കളിപ്പാട്ടം സമ്മാനിക്കുന്ന വെള്ളമുണ്ട ഡിവിഷന്റെ തനത് പരിപാടിയാണ്‘കിലുകിലുക്കം’ എന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അറിയിച്ചു.

Continue Reading

പുതു വസ്ത്ര കിറ്റുകൾ നൽകി

പുതു വസ്ത്ര കിറ്റുകൾ നൽകികല്പറ്റ: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ ലയാറ വെഡ്ഡിംഗ്സിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ കുടുംബങ്ങൾക്കും ആദിവാസികൾക്കും വേണ്ടിയുള്ള പുതു വസ്ത്ര കിറ്റുകളുടെ വിതരണോദ്ഘാടനം മുൻ മന്ത്രിയും എം.എൽ.എയുമായ മാത്യു ടി.തോമസ് നിർവ്വഹിച്ചു. കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ അഖിലേന്ത്യാ പ്രസിഡൻറും മുൻ മന്ത്രിയുമായ ഡോ. എ. നീലലോഹിതദാസ്, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡൻറ് പി.കെ. കബീർ […]

Continue Reading

മാനവമൈത്രിക്ക് കലാ കൂട്ടായ്മകള്‍ അനിവാര്യം:ജുനൈദ് കൈപ്പാണി

മാനവമൈത്രിക്ക്കലാ കൂട്ടായ്മകള്‍ അനിവാര്യം:ജുനൈദ് കൈപ്പാണി മേപ്പാടി:വിവിധ കലകളുടെ ആവിഷ്‌കാരവും സമന്വയവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.കുന്നമ്പറ്റയിൽ നടക്കുന്നകേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാംസ്‌കാരിക വൈവിധ്യങ്ങളുള്ള കേരളത്തില്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ കലാ കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ട്. മാനവമൈത്രി നിലനിര്‍ത്തുന്നതും ഇത്തരം കലാകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading

ബഹുസ്വരതയാണ് ഉറപ്പ് ‘ എസ്.വൈ.എസ് റാലിയും സമ്മേളനവും സംഘടിപ്പിച്ചു

‘ബഹുസ്വരതയാണ് ഉറപ്പ് ‘എസ്.വൈ.എസ്റാലിയും സമ്മേളനവും സംഘടിപ്പിച്ചു വെള്ളമുണ്ട:എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡണ്ട് മുഹിയിദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. പി കെ കാസിം മാസ്റ്റർ, വി.എസ്.കെ തങ്ങൾ, കെ എസ് മുഹമ്മദ് സഖാഫി, നാസർ മാസ്റ്റർ തരുവണ,കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സുബൈർ അഹ്സനി, ഗഫൂർ അഹ്സനി,ഉബൈദ് സഖാഫി,അലി സഖാഫി, അബ്ദുറഷീദ് […]

Continue Reading

വെള്ളമുണ്ട എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക:ജുനൈദ് കൈപ്പാണി വെള്ളമുണ്ട:ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് വിനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം മുരളീധരൻ,ഹെഡ്മിസ്ട്രസ് ജ്യോതി സി,ബ്ലോക്ക്‌ മെമ്പർ വി. ബാലൻ,എസ്.ഐ. രാജീവ്‌ കെ,പി.ടി.എവൈസ് പ്രസിഡന്റ് മുനീർ പൊന്നാണ്ടി ,ജുബൈരിയ അൻസാർ, […]

Continue Reading

ഹോളി ഫെയിസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഐക്യവും അഖണ്ഡതയുംകാത്തുസൂക്ഷിക്കുക:ജുനൈദ് കൈപ്പാണി മക്കിയാട്: ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനുംനാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മക്കിയാട് ഹോളി ഫെയിസ് സ്കൂളിലെഎഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റവ.ഫാ.വിൻസെന്റ് കൊരണ്ടിയാർകുന്നേൽ അധ്യക്ഷത വഹിച്ചു.മാനേജർ ഫാ. ബിജു മാത്യൂ, പ്രിൻസിപ്പൽ ഫാ. റോബിൻ സെബാസ്റ്റ്യൻ,ആമിന നൗറിൻ, തപിഷ് മാലിക്,ചാർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

ലൈബ്രേറിയൻമാർ പുസ്തകങ്ങളെ ജീവിതത്തോടു ചേർത്തുവെക്കുന്നവർ:ജുനൈദ് കൈപ്പാണി

ലൈബ്രേറിയൻമാർപുസ്തകങ്ങളെജീവിതത്തോടു ചേർത്തുവെക്കുന്നവർ:ജുനൈദ് കൈപ്പാണി കൽപ്പറ്റ:പുസ്തകങ്ങളെജീവിതത്തോടു ഗാഢമായി ചേർത്തുവെക്കുന്നവരാണ് കേരളത്തിലെ ലൈബ്രേറിയന്മാർ എന്നുംലൈബ്രേറിയൻമാരുടെ അലവൻസ് കാലികമായി പരിഷ്കരിക്കരിക്കണമെന്നും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.കെ.എസ്.എൽ.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ലൈബ്രേറിയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓൺലൈനായി ചേർന്ന യോഗത്തിൽ കെ.എസ്.എൽ.യു ജില്ലാ പ്രസിഡന്റ്‌പി.എൻ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് ഇ .അനീഷ്‌കുമാർ, ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് പി.ടി.സുഗതൻ,എക്സിക്യുട്ടീവ് അംഗം ഷാജൻ ജോസ്, […]

Continue Reading

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന്

പിന്നണി ഗായകന്‍ കാര്‍ത്തിക് കൊച്ചിയില്‍; ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ രണ്ടിന് കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്‍. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 2-ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. ക്ലിയോനെറ്റ് ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്സ് ആണ് കാര്‍ത്തികിന്റെ കൊച്ചിയിലെ ലൈവ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാര്‍ത്തിക് കൊച്ചിയെ അഭിസംബോധന […]

Continue Reading