ആരോപണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ള സ്വര്‍ണക്കടത്തുകാരെ പിടികൂടിയത്; അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞ് ആരോപണം ശരിയല്ലെന്ന് […]

Continue Reading

അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ല; അരവിന്ദ് കെജരിവാളിന് ജാമ്യം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആറുമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്. ഈ കേസില്‍ ഇതുവരെ നാലുകുറ്റപത്രമാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകും. അതുവരെ ഒരാളെ ജയിലില്‍ ഇടുകയെന്നത് തികച്ചും നിയമവിരുദ്ധമായ കാര്യമാണ്. ജാമ്യവുമായി […]

Continue Reading

നിയമസഭ കയ്യാങ്കളി: കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നിയമസഭ കയ്യാങ്കളിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. ഇടതു എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തിനിടെ, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കെ കെ ലതികയെയും ജമീല പ്രകാശത്തെയും കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം […]

Continue Reading

ഓണക്കാല പരിശോധന; പത്തനാപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടിച്ചെടുത്തു

പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്‌സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് […]

Continue Reading

‘തീരുമാനം അനന്തമായി നീളരുത്’; എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റാത്ത നടപടിയില്‍ എതിര്‍പ്പ് പരസ്യമാക്കി സിപിഐ. എഡിജിപിയെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എന്തിനാണ് എഡിജിപി ഊഴമിട്ട് ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഒരുവട്ടം പറഞ്ഞാലും പല വട്ടം പറഞ്ഞാലും പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ല. എഡിജിപി എന്തിനു വേണ്ടി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് ഊഴമിട്ട് കാണുന്നു. അതാണ് വിഷയം. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് […]

Continue Reading

‘അമ്മ’ പിളര്‍പ്പിലേക്ക്; 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു; റിപ്പോര്‍ട്ട്

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘട രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്. ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടികകളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിലപാട് അറിയാക്കാമെന്ന് ബി ഉണ്ണികൃഷ്ണന്‍ അവരെ […]

Continue Reading

അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ ഇടപെട്ട് ഗവര്‍ണര്‍; ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുള്‍പ്പെടയുള്ളവരുടെയും ഫോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതീവഗൗരവത്തോടെയാണ് ആരോപണത്തെ കാണുന്നതെന്നും ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി. എഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാരുള്‍പ്പെടയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് വ്യാപകമായ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപിക്കുന്ന എംഎല്‍എ തന്നെ ചില ഫോണ്‍ […]

Continue Reading

റെയില്‍വെ പാളത്തില്‍ റീല്‍സ് ചിത്രീകരണം; ദമ്പതികളും മൂന്ന് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു

ലഖ്‌നൗ: റെയില്‍വെ പാളത്തില്‍ റീല്‍സ് എടുക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനിടിച്ച് ഭര്‍ത്താവും ഭാര്യയും മൂന്നു വയസുള്ള മകനും മരിച്ചു. യുപിയിലെ ഉമരിയ ഗ്രാമത്തിന് സമീപമാണ് സംഭവം. സിതാപൂര്‍ ജില്ലയിലെ ലഹാര്‍പൂരിലെ ഷേഖ് തോല സ്വദേശികളായ മുഹമ്മദ് അഹമ്മദ്(26), ഭാര്യ നജ്‌നീന്‍ (24) ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. റെയില്‍വെ ട്രാക്കില്‍ നിന്ന് മൂന്ന് പേരും റീല്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് […]

Continue Reading

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ വിടാതെ ദുരന്തം; പ്രതിശ്രുത വരന്‍ അത്യാസന്ന നിലയില്‍, പ്രാര്‍ഥനയോടെ നാട്

കല്‍പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും നഷ്ടപ്പെട്ട ശ്രുതിക്കും പ്രതിശ്രുത വരന്‍ അമ്പലവയല്‍ സ്വദേശി ജെന്‍സനും വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റത്. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. കല്‍പറ്റയിലെ വാടക […]

Continue Reading

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് രക്ഷാപ്രവര്‍ത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്. അഡ്വ. ടി. […]

Continue Reading