ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവും പുറത്തേക്ക്. എൻ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയാണ് എന്‍ വാസു.ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയുമെന്നുമാണ് ഇന്നലെ ഹര്‍ജി പരിഗണിച്ച കോടതി […]

Continue Reading

സൂരജ് ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം. സൂരജ് ലാമ ഇന്ത്യൽ എത്തിയത് മുതൽ മൃതദേഹം കണ്ടെത്തിയത് വരെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാണ് നിർദേശം. തിരോധാന കേസ് എസ്ഐടി അന്വേഷിക്കും. എസ്ഐടിയ്ക്ക് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി. വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഹൈക്കോടതി നിർദേശിച്ചു. […]

Continue Reading

ആഗോള അയ്യപ്പ സംഗമം; വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പസംഗമം നടത്തിയതിൽ വരവ് – ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 3.4 കോടി രൂപയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് സൂചന. ദേവസ്വം ബോർഡ് അഡ്വാൻസായി നൽകിയത് മൂന്ന് കോടി രൂപ. ചെലവാക്കിയ പണം സ്പോൺസർഷിപ്പിലൂടെ ലഭിച്ചില്ല. സർക്കാരിന്റെയോ ദേവസ്വം ബോർഡിന്റെയോ ഫണ്ട് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദ്ദേശം ഉണ്ടായിരുന്നു. സ്പോൺസർഷിപ്പിലൂടെ പണം പൂർണമായി കണ്ടെത്തും എന്നായിരുന്നു അന്നത്തെ […]

Continue Reading

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പൊതുപണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. രാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂർ പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്. സ്വകാര്യബസ് –കെഎസ്ആർടിസി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ഗതാഗതം സ്തംഭിക്കും. പാൽവിതരണം, പത്രങ്ങൾ, ആശുപത്രികൾ, […]

Continue Reading

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു; വിദ്യാര്‍ത്ഥിനിക്ക് ഗുരുതരപരിക്ക്

കോഴിക്കോട്: സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിയെ ഗുഡ്‌സ് വാഹനം ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവണ്ണൂരിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി അലീന മേരിയെ(19) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ചെറുവണ്ണൂര്‍ ശാരദമന്ദിരത്തിനു സമീപമാണ് അപകടമുണ്ടായത്. ദീര്‍ഘദൂര ബസില്‍ യാത്ര ചെയ്യുകയായിരുന്നു അലീന. ചെറുവണ്ണൂരില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി ബസ് നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങാനായി സീബ്ര ലൈനിലൂടെ റോഡ് […]

Continue Reading

വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി പിടിയില്‍

പൊഴുതന: വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കൈവശം വെക്കാവുന്നതില്‍ കൂടുതല്‍ അളവില്‍ വിദേശ മദ്യം അനധികൃതമായി കൈവശം വെച്ച മഞ്ഞൂര, പുതിയതൊടി വീട്ടില്‍ മധു(45)വിനെയാണ് പോലീസ് പിടികൂടിയത്. 09.02.2026 തീയതി രാവിലെ പൊഴുതന ടൗണില്‍ വെച്ചാണ് 6.5 ലിറ്റര്‍ വിദേശമദ്യവുമായി ഇയാള്‍ പിടിയിലായത്.വൈത്തിരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എം സൗജൽ, പ്രേംസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജോബിൻ, അസ്‌ലം ഷലൂഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Continue Reading

നാലു വയസ്സുകാരിയെതട്ടിക്കൊണ്ട്പോയ കേസ്: പ്രതി പിടിയിലെന്ന് സൂചന

മാനന്തവാടി പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായതായി സൂചന. കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ആഭരണമോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് ഔദഭാഗികമായി പ്രതികരിച്ചിട്ടില്ല.

Continue Reading

ശബരിമല സ്വർണ്ണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

ശബരിമല സ്വർണ്ണക്കൊള്ളയിൽ വിവരങ്ങൾ ചോദിച്ചറിയാൻ നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിർദേശം. ശബരിമല കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതുവഴി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച് അറിയാനാണ് ജയറാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനെയും ശ്രീകുമാറിനെയും ഇ‍ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി പട്ടികയിലുള്ള ജയറാമിന് ഇഡി […]

Continue Reading

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും, ചർച്ച വിജയം കണ്ടെന്ന് ഐസിസി

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ബഹിഷ്കരണ നാടകം അവസാനിച്ചു. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ച വിജയം കണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ബംഗ്ലാദേശിൽ ലോകകപ്പിന് ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീങ്ങും. ആരാധകർക്ക് ലോകകപ്പ് കാണുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്‌ ഉറപ്പ് നൽകി. ഇന്ത്യ- പാക് മത്സരം ഞായറാഴ്ച നടക്കും. ട്വന്റി 20 ലോകകപ്പിന്റെ നല്ല നടത്തിപ്പിന് സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി. പാകിസ്താനും ബംഗ്ലാദേശും […]

Continue Reading

അമേരിക്ക സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാം; സമ്മതിച്ച് ഇറാന്‍

തങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് സമ്മതിച്ച് ഇറാന്‍. ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമുള്ള ഇറാന്റെ ഈ അറിയിപ്പ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് മുന്നോടിയായുള്ള ഒരു ശുഭസൂചനയായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. 2025 മെയ് മാസത്തില്‍ യുഎന്‍ ആണവ ഏജന്‍സി ഇറാന്റെ പക്കല്‍ 60 ശതമാനത്തോളം സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം 440 കിലോഗ്രാമില്‍ കൂടുതലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ അളവ് കുറയ്ക്കണമെന്നായിരുന്നു അമേരിക്കയുടെ […]

Continue Reading