വെള്ളമുണ്ട പെട്രോൾ പമ്പും ക്വട്ടേഷൻ സംഘവും;അധികൃതർ നടപടിയെടുക്കണംഃ ഐ.എൻ.ടി.യു.സി

General

വെള്ളമുണ്ടഃ കോവിഡ്മഹാമാരിയുടെ പിടിയിലമർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ പൊതു യാത്രാ സൗകര്യങ്ങൾ വളരെ കുറവാണ്. പിന്നെയുള്ള ഏക ആശ്രയം സ്വകാര്യവാഹനങ്ങളാണ്.ഈ സാഹചര്യത്തിൽ വെള്ളമുണ്ടയിൽ ഒരു മാസ കാലമായി അടഞ്ഞ് കിടക്കുന്ന പെട്രോൾ പമ്പ് തുറന്ന് പ്രവർത്തിക്കുവാൻ ഭാരത് പെട്രോളിയം കമ്പനിയും പോലീസ് അധികൃതരും നടപടി സ്വീകരിക്കണമെന്ന് വെള്ളമുണ്ട മണ്ഡലം ഐ.എൻ.ടി.യു.സി കമ്മിറ്റി ആവശ്യപ്പെട്ടു. പെട്രോൾ പമ്പ് പാർട്ണർമാർ തമ്മിലുള്ള കിടമത്സരവും അവകാശ തർക്കവും ജനങ്ങളെ വെല്ലു വിളിക്കും വിധം ഇപ്പോൾ ക്രമസമധാന പ്രശ്നമായി മാറിയിരിക്കുന്നു ക്വട്ടേഷൻ സംഘത്തിൻ്റെ പിന്നിലുള്ള നിജസ്ഥിതി പുറത്ത് വരണം. വയനാട്ടിലെ സമാധാന അന്തരീക്ഷത്തിനും ഇത് വഴി കളങ്കം വന്നിരിക്കുന്നു.രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തിൽ വഴങ്ങാതെ ഇപ്പോൾ ഉടലെടുത്ത അവകാശ തർക്കം നിയമാനുസൃതമായി പരിഹരിക്കാൻ തയ്യാറാകണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ്, കെ.ജെ.വർഗ്ഗീസ്, എൻ.കെ. പുഷ്പലത, ഷൈജൽ കെ.ആർ. ബാബു മാനികയനി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *