കൊവിഡ് കേസുകൾ കൂടുന്നു; ദില്ലിയില്‍ വാരാന്ത്യ കർഫ്യൂ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ദില്ലിയില്‍ ഇന്ന് വാരാന്ത്യ കർഫ്യൂ നിലവിൽ വരും. രാജ്യത്ത് ബൂസ്റ്റർ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം.
സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യവും, ഓക്സിജൻ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നു.ദില്ലിയിലും ബംഗാളിലും സമാനമായ സ്ഥിതിയാണുള്ളത്.ജമ്മുകശ്മീരിലും കൂടുതൽ കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. അതേസമയം രാജ്യത്ത് ബൂസ്റ്റർ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പുറത്തിറക്കും.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് രജിസ്ട്രേഷൻ കൂടാതെ വാക്സിൻ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിനെടുക്കാം. ഓൺലൈൻ ബുക്കിങ് സംവിധാനവും ഇന്ന് നിലവിൽ വരും. തിങ്കളാഴ്ച മുതലാണ് ബൂസ്റ്റർ ഡോസ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *