സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. കെ സക്കീന നിര്‍ദേശിച്ചു. സാമൂഹിക ഇടപെടലുകള്‍, ആള്‍ക്കൂട്ട ങ്ങളുള്ള സ്ഥലങ്ങള്‍, തീയറ്ററുകള്‍, മാളുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ബാക്ക് ടു ബേസിക്സ് അടിസ്ഥാനമാക്കി മാസ്ക്, സാനിറ്റൈസര്‍ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണം.
യു.കെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്ക് രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. ഇവിടെ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ റാന്‍ഡം പരിശോധനയില്‍ കോവിഡ് പോസിറ്റീവാകു ന്നവരുടേയും ഇവരുടെ സമ്പര്‍ക്കത്തില്‍ വന്ന് കോവിഡ് പോസിറ്റീവാകു ന്നവരുടേയും സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്ടിപിസിആര് പരിശോധന നടത്തും. ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തുമെന്നും ഡി എം ഒ അറിയിച്ചു.ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയക്കും. വാക്സിന് സ്വീകരിക്കാത്തവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കണം. കോവിഡ് വന്നവര്‍ക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിന് സ്വീകരിച്ചാല്‍ മതി. വാക്സിന് എടുക്കാന്‍ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വാക്സിനെടുക്കാനുള്ള നടപടിയെടുക്കും. രണ്ടാം ഡോസ് വാക് സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്സിനെടുക്കണം. വാക്സിനെടുക്കാത്ത അധ്യാപകര്‍ ക്കായി പ്രത്യേക സൗകര്യമൊരുക്കുമെന്നും ഡി.എം.ഒ അറിയിച്ചു.