ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെന്നിന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം പുഷ്പ ദി റൈസ് നാളെ തീയേറ്ററുകളിലെത്തുന്നു. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലനായി ഫഹദ് ഫാസിലും എത്തുന്ന ത്രില്ലിലാണ് മലയാളി പ്രേക്ഷകരും.
ആരാധകര്‍ ഒരുപാടുണ്ടെങ്കിലും കേരളത്തിലെ ആരാധകര്‍ തനിയ്ക്ക് വളരെ സ്‌പെഷ്യല്‍ ആണെന്ന് നടന്‍ അല്ലു അര്‍ജുന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആര്യ, ആര്യാ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുക്കുന്ന സിനിമയാണ് പുഷ്പ ദി റൈസ്. 250 കോടി ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം നാളെ തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.
