കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം പുനഃരാരംഭിച്ച് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ശരീര താപനില പരിശോധിക്കുന്നതിനുമായി മക്കയിലെ വിശുദ്ധ ഹറമിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചു.
കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ആരോഗ്യ മന്ത്രാലയം കനത്ത സുരക്ഷയാണ് ഇരുഹറമുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മസ്‌ജിദുൽ ഹറമിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ഹസൻ അൽ-സുവൈരി പറഞ്ഞു. ഹറമിലേക്ക് പ്രവേശിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രവേശന കവാടങ്ങളിൽ സ്വയം അണുമുക്തമാക്കൽ സംവിധാനങ്ങളുള്ള ‘സെൽഫ് സ്റ്റെറിലൈസേഷൻ ഗേറ്റ്’ ഇതിനകം ഉണ്ട്
