കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരെ 662 കോടി രൂപയുടെ അഴിമതി ആരോപണം. ആരോപണത്തിൽ യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. ഇതോടെ യെദ്യൂരപ്പ രാജിവെക്കണമെന്ന ആവശ്യം ശക്തമായി.മുഖ്യമന്ത്രിയ്‌ക്കോ പാര്‍ട്ടിയ്‌ക്കോ ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്വയം രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി പറഞ്ഞു. യെദ്യൂരപ്പയുടെ മകനും ചെറുമകനും ഉള്‍പ്പെട്ട അഴിമതി ആരോപണത്തിന്‌റെ വാട്‌സ്ആപ്പ് ഓഡിയോയും സംഭാഷണ തെളിവുകളും ലഭിച്ചിരുന്നു. അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്നും മനസിലാക്കി. എന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജിവെക്കാത്തതെന്നും മനു സിംഗ്വി ചോദിച്ചു. സ്വന്തം വീട്ടില്‍ അഴിമതി നടക്കുമ്പോള്‍ മറ്റുള്ളവരുടെ വീട്ടില്‍ പ്രധാനമന്ത്രി കാവല്‍ നില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു.