പുസ്തകപരിചയം-സൈനു വയനാട്

General

താളുകളിലൂടെ.-സൈനു വയനാട് –


ജുനൈദ് കൈപ്പാണിയുടെ “വികേന്ദ്രീകൃതാസൂത്രണം :ചിന്തയും പ്രയോഗവും”എന്ന ഗ്രന്ഥം ഒരു പാഠശാലയാണ്.നാടിന്റെ വികസനത്തിനുതകുന്ന,നാടിന്റെയാഴമറിഞ്ഞുള്ള , എഴുത്തുകാരന്റെ അനുഭവങ്ങൾ സ്പന്ദിക്കുന്ന,യാത്രകൾ സമ്മാനിച്ച പഠനങ്ങൾ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ,മഹാത്മാഗാന്ധിയുടെയും ജയപ്രകാശ് നാരായണന്റെയും ഡോ. റാം മനോഹർ ലോഹ്യയുടെയുമെല്ലാം ആശയങ്ങൾ നടപ്പിൽവരുത്തുകയാണെങ്കിൽനമ്മുടെ ഗ്രാമങ്ങൾ എത്ര സുന്ദരമാകുമെന്നത്,എഴുത്തുകാരൻ സ്വയംപറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മെ ബോധ്യപ്പെടുത്തുക കൂടിയാണ്.ദന്തഗോപുര ആശയങ്ങളല്ല നമുക്ക് വേണ്ടതെന്നും സാധാരണക്കാരന്റെജീവൽ പ്രശ്നങ്ങൾ സ്പർശിക്കുന്ന പരിപാടികളാണ് ആസൂത്രണത്തിന്റെ ഉറവിടമായിക്കാണേണ്ടതെന്നുംനാടിന്റെ വികസനത്തിനേറ്റവുമനുയോജ്യം ഒരു ജനപ്രതിനിധിയുടെ കണ്ണും കാതും തുറന്നുള്ള , ജനങ്ങൾക്കിടയിലൂടെയുള്ള യാത്രകളാണെന്നും അദ്ദേഹം അനുഭവ വെളിച്ചത്തിൽ അടിവരയിടുമ്പോൾ ഒരു യഥാർത്ഥ ജനനായകൻ പിറവിയെടുക്കുകയായ്.ഒപ്പം പൂർണ്ണ ആരോഗ്യമുള്ളൊരു നാടും.സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നു തുടങ്ങി, ഒരു നാടിന്റെ, ഒരു പൗരന്റെഅക്കാദമികവും രാഷ്ട്രീയപരവും സാമൂഹികശാസ്ത്രപരവുമായ മുന്നേറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ശ്രീ. ജുനൈദ് കൈപ്പാണിയുടെ കണ്ടെത്തലുകളെന്ന് ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് നിസ്സംശയം പറയാൻ കഴിയും.തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവില്ലാതെ ,ഭരണസമിതിയെന്നൊരൊറ്റ ചിന്തയാൽ അദ്ദേഹം നമുക്ക് കാട്ടിത്തരുന്നത് കൂട്ടുത്തരവാദിത്വത്തിന്റെനിറ സൗന്ദര്യമാണ്.അതുപോലെ തന്നെ ഒരോ ഗ്രാമപഞ്ചായത്തുകളിലും അവരവരുടേതായ വികസന മുദ്രാവാക്യമുണ്ടെങ്കിൽ നാടിന്റെ പുരോഗതി എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.” ദരിദ്രനിൽ ദാരിദ്ര്യനായ ഒരുവന്എന്ത്‌ പ്രയോജനമാണ്വികസനം കൊണ്ടുണ്ടാവുക എന്നതായിരിക്കണം വികസനത്തിന്റെമുഖ്യ മാനദണ്ഡം.സാമ്പത്തിക വളർച്ച എന്നതിലുപരി രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വ്യക്തികളുടെയുംക്ഷേമവും വികസനവുമായിരിക്കണം വികസന തന്ത്രങ്ങളുടെ ലക്ഷ്യം ” എന്നുമുള്ള ഗാന്ധിയൻ ദർശനങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രധാന സാമൂഹിക ക്ഷേമ ചുമതലകളായപട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം , സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹിക ക്ഷേമം , സാമൂഹിക സുരക്ഷാ പ്രവർത്തനം , ചേരി പരിഷ്കരണം,ദാരിദ്ര്യ നിർമ്മാർജ്ജനം , പൊതുവിതരണ സമ്പ്രദായം എന്നിവ ഈ ഡിജിറ്റൽ യുഗത്തിൽ എങ്ങനെ സുഗമമായി നടപ്പിലാക്കാമെന്നതിനെക്കുറിച്ചുംശ്രീ. ജുനൈദ് വാചാലനാകുന്നുണ്ട് .’സ്വാശ്രയ ശീലത്തിന്റെ കുറവ് ‘എന്നതിൽ ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ വിദ്യാഭ്യാസത്തോടൊപ്പംതൊഴിൽ പരമായ സാധ്യതകൾ പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന രചയിതാവിന്റെ നിരീക്ഷണം ഒരു യാഥാർത്ഥ്യമായി ഇപ്പോഴും അവശേഷിക്കുന്നില്ലേ ?’തദ്ദേശ ദിശ’ എന്ന ശീർഷകത്തോടെ ഈ പുസ്തകമവസാനിപ്പിക്കുമ്പോൾ ,ജനാധിപത്യവത്ക്കരണം , ജനങ്ങളോടുള്ള ഉത്തരവാദിത്വം , സുസ്ഥിര വികസനം , സാമൂഹിക നീതി , സേവന ഗുണത എന്നീ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നികൊണ്ട് , വികസന ആസൂത്രണത്തിന് സഹായകമാകുന്ന ഒട്ടേറെ കണ്ടെത്തലുകൾ അനുവാചകരിലേക്ക് ശരിയായ ദിശാബോധത്തോടെ എത്തിക്കാൻ കഴിഞ്ഞു എന്നതും ഈ പുസ്തകത്തിന്റെ വിജയമാണ്.നാടിന്റെ വികസനവും നന്മയും ആഗ്രഹിക്കുന്നവർക്ക്, ഏറ്റവും എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുന്ന തരത്തിൽ , ലളിത ഭാഷയോട് നൂറ് ശതമാനവും കൂറുപുലർത്തിക്കൊണ്ടുള്ള അവതരണവും ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു .

കൈപ്പാണിയുടെ “വികേന്ദ്രീകൃതാസൂത്രണം :
ചിന്തയും പ്രയോഗവും”
എന്ന ഗ്രന്ഥം ഒരു പാഠശാലയാണ്.
നാടിന്റെ വികസനത്തിനുതകുന്ന,
നാടിന്റെയാഴമറിഞ്ഞുള്ള , എഴുത്തുകാരന്റെ അനുഭവങ്ങൾ സ്പന്ദിക്കുന്ന,
യാത്രകൾ സമ്മാനിച്ച പഠനങ്ങൾ.

മറ്റൊരുവിധത്തിൽ പറഞ്ഞാൽ,
മഹാത്മാഗാന്ധിയുടെയും ജയപ്രകാശ് നാരായണന്റെയും ഡോ. റാം മനോഹർ ലോഹ്യയുടെയുമെല്ലാം ആശയങ്ങൾ നടപ്പിൽവരുത്തുകയാണെങ്കിൽ
നമ്മുടെ ഗ്രാമങ്ങൾ എത്ര സുന്ദരമാകുമെന്നത്,
എഴുത്തുകാരൻ സ്വയം
പറഞ്ഞുകൊണ്ടിരിക്കുന്നത്
നമ്മെ
ബോധ്യപ്പെടുത്തുക കൂടിയാണ്.

ദന്തഗോപുര ആശയങ്ങളല്ല നമുക്ക് വേണ്ടതെന്നും സാധാരണക്കാരന്റെ
ജീവൽ പ്രശ്നങ്ങൾ സ്പർശിക്കുന്ന പരിപാടികളാണ് ആസൂത്രണത്തിന്റെ ഉറവിടമായിക്കാണേണ്ടതെന്നും
നാടിന്റെ വികസനത്തിനേറ്റവുമനുയോജ്യം ഒരു ജനപ്രതിനിധിയുടെ കണ്ണും കാതും തുറന്നുള്ള , ജനങ്ങൾക്കിടയിലൂടെയുള്ള യാത്രകളാണെന്നും അദ്ദേഹം അനുഭവ വെളിച്ചത്തിൽ അടിവരയിടുമ്പോൾ ഒരു യഥാർത്ഥ ജനനായകൻ പിറവിയെടുക്കുകയായ്.
ഒപ്പം പൂർണ്ണ ആരോഗ്യമുള്ളൊരു നാടും.

സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നു തുടങ്ങി, ഒരു നാടിന്റെ, ഒരു പൗരന്റെ
അക്കാദമികവും രാഷ്ട്രീയപരവും സാമൂഹികശാസ്ത്രപരവുമായ മുന്നേറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ശ്രീ. ജുനൈദ് കൈപ്പാണിയുടെ കണ്ടെത്തലുകളെന്ന് ഒരു വായനക്കാരനെന്ന നിലയിൽ എനിക്ക് നിസ്സംശയം പറയാൻ കഴിയും.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവില്ലാതെ ,
ഭരണസമിതിയെന്നൊരൊറ്റ ചിന്തയാൽ അദ്ദേഹം നമുക്ക് കാട്ടിത്തരുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ
നിറ സൗന്ദര്യമാണ്.
അതുപോലെ തന്നെ ഒരോ ഗ്രാമപഞ്ചായത്തുകളിലും അവരവരുടേതായ വികസന മുദ്രാവാക്യമുണ്ടെങ്കിൽ നാടിന്റെ പുരോഗതി എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

” ദരിദ്രനിൽ ദാരിദ്ര്യനായ ഒരുവന്
എന്ത്‌ പ്രയോജനമാണ്
വികസനം കൊണ്ടുണ്ടാവുക എന്നതായിരിക്കണം വികസനത്തിന്റെ
മുഖ്യ മാനദണ്ഡം.
സാമ്പത്തിക വളർച്ച എന്നതിലുപരി രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും വ്യക്തികളുടെയും
ക്ഷേമവും വികസനവുമായിരിക്കണം വികസന തന്ത്രങ്ങളുടെ ലക്ഷ്യം ” എന്നുമുള്ള ഗാന്ധിയൻ ദർശനങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രധാന സാമൂഹിക ക്ഷേമ ചുമതലകളായ
പട്ടികജാതി വികസനം, പട്ടികവർഗ്ഗ വികസനം , സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹിക ക്ഷേമം , സാമൂഹിക സുരക്ഷാ പ്രവർത്തനം , ചേരി പരിഷ്കരണം,
ദാരിദ്ര്യ നിർമ്മാർജ്ജനം , പൊതുവിതരണ സമ്പ്രദായം എന്നിവ ഈ ഡിജിറ്റൽ യുഗത്തിൽ എങ്ങനെ സുഗമമായി നടപ്പിലാക്കാമെന്നതിനെക്കുറിച്ചും
ശ്രീ. ജുനൈദ് വാചാലനാകുന്നുണ്ട് .

‘സ്വാശ്രയ ശീലത്തിന്റെ കുറവ് ‘
എന്നതിൽ ,
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ വിദ്യാഭ്യാസത്തോടൊപ്പം
തൊഴിൽ പരമായ സാധ്യതകൾ പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന രചയിതാവിന്റെ നിരീക്ഷണം
ഒരു യാഥാർത്ഥ്യമായി ഇപ്പോഴും അവശേഷിക്കുന്നില്ലേ ?

‘തദ്ദേശ ദിശ’ എന്ന ശീർഷകത്തോടെ ഈ പുസ്തകമവസാനിപ്പിക്കുമ്പോൾ ,
ജനാധിപത്യവത്ക്കരണം , ജനങ്ങളോടുള്ള ഉത്തരവാദിത്വം , സുസ്ഥിര വികസനം , സാമൂഹിക നീതി , സേവന ഗുണത എന്നീ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നികൊണ്ട് , വികസന ആസൂത്രണത്തിന് സഹായകമാകുന്ന ഒട്ടേറെ കണ്ടെത്തലുകൾ
അനുവാചകരിലേക്ക് ശരിയായ ദിശാബോധത്തോടെ എത്തിക്കാൻ കഴിഞ്ഞു എന്നതും ഈ പുസ്തകത്തിന്റെ വിജയമാണ്.

നാടിന്റെ വികസനവും നന്മയും ആഗ്രഹിക്കുന്നവർക്ക്, ഏറ്റവും എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുന്ന തരത്തിൽ , ലളിത ഭാഷയോട് നൂറ് ശതമാനവും കൂറുപുലർത്തിക്കൊണ്ടുള്ള അവതരണവും ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു .

Leave a Reply

Your email address will not be published. Required fields are marked *