വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ജോലിയില്ല; നിയമ ലംഘകര്‍ക്ക് കനത്ത പിഴ

General

ദുബായ്: യുഎഇയില്‍ വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. നിയമം ലംഘിച്ച് തൊഴില്‍ നല്‍കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക, സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ജോലി ചെയ്യിക്കുക, ജോലി നല്‍കാതെ യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ കൊണ്ടുവരുക എന്നീ നിയമ ലംഘനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്തു ലക്ഷം ദിര്‍ഹം വരെയാണ് കമ്പനികള്‍ക്ക് പിഴ ചുമത്തുക.

നേരത്തെ 50,000 ദിര്‍ഹം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ചില സ്ഥാപനങ്ങള്‍ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കും. പലര്‍ക്കും ഇക്കാലയളവില്‍ ജോലി ചെയ്യുന്നതിന് വേതനം പോലും കിട്ടാറില്ല. ഈ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമ ഭേദഗതി.

Leave a Reply

Your email address will not be published. Required fields are marked *