സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളാ വിഷന്‍ സംപ്രേഷണം ചെയ്ത ഇന്‍ തണ്ടര്‍ ലൈറ്റ്നിംഗ് ആന്‍ഡ് റെയിന്‍ ആണ് മികച്ച ഡോക്യുമെന്ററി. ട്വന്റി ഫോര്‍ ന്യൂസിലെ അനൂജയും മാതൃഭൂമി ന്യൂസിലെ ആര്യ പിയുമാണ് മികച്ച വാര്‍ത്താ അവതാരകര്‍ക്കുള്ള പുരസ്കാരം പങ്കിട്ടത്. മികച്ച അഭിമുഖത്തിന് ട്വന്റി ഫോറിലെ ഡോ. അരുണ്‍കുമാറും, ഗോപീകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ കോടതി എന്ന പരിപാടിയുടെ അവതരണത്തിനാണ് ഡോ. അരുണ്‍ കുമാറിന് അവാര്‍ഡ്. കറന്റ് അഫയേഴ്സ് വിഭാഗത്തില്‍ മികച്ച പ്രോഗ്രാമുകളായി അമൃതാ ടിവിയിലെ ഞാനാണ് സ്ത്രീ, ഷാനി പ്രഭാകരന് അവതരിപ്പിക്കുന്ന പറയാതെ വയ്യ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിലെ കെ.പി റഷീദ് മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനുള്ള അവാര്‍ഡ് സ്വന്തമാക്കി. കരിമണല്‍ റിപ്പബ്ലിക്- ആലപ്പാടിന്റെ സമരവും ജീവിതവും എന്ന പ്രോഗ്രാമിനാണ് പുരസ്കാരം. എഡ്യുക്കേഷണല്‍ പ്രോഗ്രാം വിഭാഗത്തില്‍ മികച്ച അവതാരകരായി കൗമുദി ടിവിയിലെ വി.എസ് രാജേഷും(സ്ട്രെയിറ്റ് ലൈന്‍) കൈരളി ന്യൂസിലെ ബിജു മുത്തത്തിയും(കേരളാ എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ത്തേതര വിഭാഗത്തില്‍ വാവ സുരേഷ് ആണ് മികച്ച അവതാരകന്.