ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര നാളെ ആരംഭിക്കും

Kerala

ബോബി ചെമ്മണ്ണൂർ നേരിട്ടെത്തിയാണ് സംഭാവനകൾ സ്വീകരിക്കുന്നത്

സൗദിയിൽ വധശിക്ഷ ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കാനുള്ള മോചന ദ്രവ്യത്തിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചക യാത്ര നടത്തുമെന്ന് ബോബി ചെമ്മണ്ണൂർ.

ഈ മാസം 16ന് മുമ്പ് 34 കോ ടി രൂപയാണ് മോചനദ്രവ്യം നൽ കേണ്ടത്. ഈ സമയപരിധി നീ ട്ടിക്കിട്ടാൻ കേന്ദ്ര സർക്കാരിന് ബോ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അപേക്ഷ നൽകിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒന്നര കോടി രൂപയോളം അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ബോചെ ഫാൻസ് നൽകിയിരുന്നു.
മോചനദ്രവ്യം സമാഹരിക്കുന്ന തിനായി ബോചെ യാചക യാത്ര നാളെ (08 ഏപ്രിൽ 2024) രാവിലെ ഒമ്പത് മണി ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻ ഡിനു മുമ്പിൽ നിന്നും ആരംഭിക്കും. തുടർന്ന് കാസർകോട് വരെ യുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോ ളജുകൾ, തെരുവോരങ്ങൾ തുട ങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാൻ ബോബി ചെമ്മണ്ണൂർ നേരിട്ട് എത്തും. എല്ലാവരും കഴിയുന്ന തുക സംഭാവന നൽകി അബ്ദുൾ റഹീമിനെ തൂക്കുകയറിൽ നിന്നും രക്ഷിക്കാൻ സഹായിക്കണമെന്ന് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അഭ്യർത്ഥിച്ചു.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബ്ദു റഹീമിന്റെ 26-ാം വയസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ ജോലിക്ക് പുറമേ സ്‌പോണ്‍സറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച് പ്രത്യേക ഉപകരണങ്ങള്‍ വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. അബ്ദുറഹീമും കുട്ടിയും വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അബ്ദുറഹീമിന്റെ കൈ ഈ ഉപകരണത്തില്‍ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു. പിന്നീട് കുട്ടി മരിച്ചു. അറസ്റ്റിലായ ബന്ധുവിന് 10 വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകള്‍ പരിഗണിച്ച് അബ്ദുറഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നല്‍കാന്‍ തയാറായി. കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഏപ്രില്‍ 16നുള്ളില്‍ ഈ തുക നല്‍കിയാല്‍ അബ്ദുറഹീം ജയില്‍ മോചിതനാകും.

Leave a Reply

Your email address will not be published. Required fields are marked *