കൊച്ചി: സ്വര്‍ണ വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി.
ഈ കഴിഞ്ഞ മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് 50,000 രൂപ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് കഴിഞ്ഞദിവസം ആദ്യമായി അമ്പതിനായിരം കടന്നു. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞിരുന്നു.
ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ പ്രതിഫലിക്കുന്നത്.