സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. ബ്രെയില്‍ ലിപിയില്‍ പരിശീലനത്തിന് ഇന്‍സ്ട്രക്ടര്‍മാരെ കണ്ടെത്തും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കു പഠനത്തില്‍ പങ്കെടുക്കുവര്‍ക്ക് മികവുത്സവം നടത്തി സര്‍’ിഫിക്കറ്റ് നല്‍കും. സ്ഥിരം സമിതി അധ്യക്ഷരായ സീത വിജയന്‍, ഉഷ തമ്പി, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ കെ.കെ പ്രജിത്ത്, മുഹമ്മദ് അഷ്‌റഫ്, കെ. ലക്ഷ്മി, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, പി.വി.ജാഫര്‍, കാഴ്ചപരിമിതരുടെ കെ.എഫ്.ബി വിവിധ സംഘടന പ്രതിനിധികളായ പി.ഉണ്ണികൃഷ്ണന്‍, ഡോ.എം.കൃഷ്ണന്‍, പി.ജെ ദേവസ്യ, എം. സുധീര്‍, എ.വിബിനീഷ്, കെ. സെല്‍വരാജ് എിവര്‍ യോഗത്തില്‍ പങ്കെടുത്തു.