ദസറയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന് നബാര്‍ഡിന്റെ സഹകരണത്തോടെ താളും തകരയും ഭക്ഷ മേള കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തുടങ്ങി. ഭക്ഷ്യ മേള വയനാട് ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ല മിഷന് കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. വിവിധ കാറ്ററിംഗ് യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ തരം പുട്ട്, ദോശ തുടങ്ങി നാടന്‍ വിഭവങ്ങള്‍, അറേബ്യന്‍ വിഭവങ്ങള്‍, ചായ ചെറുകടികള്‍, ജ്യൂസുകള്‍ എന്നിവ മേളയിലുണ്ടാകും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ കരകൗശല വസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവയുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയില്‍ കുടുംബശ്രീ ജില്ല മിഷന് കീഴില്‍ പരിശീലനം ലഭിച്ച 8 കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. മേള ഒക്ടോബര്‍ 26 ന് സമാപിക്കും. കുടുംബശ്രീ ജില്ല മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വി.കെ റജീന, കെ.എം.സലീന, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഹുദൈഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രുതി രാജന് തുടങ്ങിയവര്‍ സംസാരിച്ചു.