മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ വിവിധ സ്കൂളുകളെയും ക്യാമ്പസുകളെയും ടൗണുകളെയും ബന്ധിപ്പിച്ചു കൊണ്ട് 8 സ്ഥലങ്ങളിലായി കലജാഥ സംഘടിപ്പിച്ചു. കാട്ടിക്കുളം GHSS ലെ NSS യൂണിറ്റും ദ്വാരക റേഡിയോ മാറ്റൊലിയും ഒന്നിച്ച് ചേർത്ത് സംഘടിപ്പിച്ച വിമുക്തി ലഹരിവിരുദ്ധ കലാജാഥ മാനന്തവാടി ഗാന്ധി പാർക്കിൽ വെച്ച് ബഹു: വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ് ഷാജി സാറിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു തുടർന്ന് NSS യൂണിറ്റിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾപെടുത്തിയ ഫ്ലാഷ്മോബും സ്കിറ്റും അവതരിപ്പിച്ചു.. കലാ ജാഥയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ , ലഹരി വിരുദ്ധ Quize മത്സരം എന്നിവ സംഘടിപ്പിച്ചു. 17, 18 തീയതികളിലായി മാനന്ത വാടി താലൂക്കിലെ 16 സ്ഥലങ്ങളിൽ സ്കൂൾ , കോളേജ് ആദിവാസി കോളനി കൾ ടൗണുകൾ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കലാജാഥ 18-10-23 വൈകന്നേരം 5 ന് കാട്ടികുളം ടൗണിൽ തിരുനെല്ലി പഞ്ചായത്ത് കാട്ടികുളം വാർഡ് മെമ്പർ പ്രഭാകരന്റെ അദ്യക്ഷതയിൽ അവസാനിച്ചു. കലാജാഥയു ടെ ഭാഗമായി പ്രവർത്തിച്ച് എല്ലാ കുട്ടികൾക്കും സെര്ടിഫിക്കറ്റ് വും മോംറന്റോ യും നൽകി ജനങ്ങളുടെ ഇടയിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചിടുള്ളത് കലാജാഥ സംഘടിപ്പിച്ച് സ്കൂൾ കളിലും കോളേജ് കളിൽ നിന്നും വളരെ മികച്ച പ്രതികരണം ലഭിച്ചു.