തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; വെള്ളമുണ്ടയിൽ സ്ഥാനാർഥിളെ ചർച്ചയ്ക്കിട്ടു പ്രവർത്തകർ സജീവമാകുന്നു.

General

വെള്ളമുണ്ടഃകേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നതിനു മുമ്പ് സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തണം. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനെക്കാള്‍ പാടാണ് സ്ഥാനാര്‍ത്ഥിയാവുക എന്നത്. അപ്പോള്‍പ്പിന്നെ കടുത്ത നടപടി ആവശ്യമായി വരും.

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ നാല്,അഞ്ചു വാർഡുകളിൽ യു.ഡി.എഫിൽ അര ഡസണിലധികം സ്ഥാനാർത്ഥികളുടെ പേരുകൾ ഇതിനകം രംഗത്തുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ വെച്ചു കണക്കുകൂട്ടുമ്പോള്‍ വെട്ടിപ്പോകാന്‍ സാദ്ധ്യതയുള്ള കഴിവുള്ള ആളുകൾ നിരവധിയാണ്. മുന്പെങ്ങുമില്ലാത്ത സ്ഥാനാർത്ഥി മോഹികളുടെ തള്ളു ഇക്കുറി മുന്നണികൾക്ക് തലവേദനയാകും എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *