ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടനയുടെ മറവില്‍ 376ക്ലര്‍ക്ക് തസ്തികയും 200 ടൈപ്പിസ്റ്റ് തസ്തികയും 140 ഓഫീസ് അറ്റന്‍ഡന്റ് തസ്തികയും വെട്ടികുറയ്ക്കുന്നതിനെതിരെ എന്‍ജിഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഉന്നത തസ്തികയില്‍ 32 ഓളം പേരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. ക്ലാസ്സ് ഫോര്‍ ജീവനക്കാര്‍ക്കും തുല്യ നീതി ഉറപ്പ് വരുത്തണം. തസ്തികകള്‍ വെട്ടി കുറച്ചു ജീവനക്കാരുടെ മേല്‍ അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജി എസ് ടി ജോയിന്റ് കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. എസ്. ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി മനോജ്, പി ജെ. ഷൈജു , കെ എം അന്‍വര്‍സാദത്ത്, പി പി ശശിധര കുറുപ്പ്, പി.ടി സന്തോഷ് , കെ അബ്ദുല്‍ ഗഫൂര്‍ , ബെന്‍സി ജേക്കബ്, എന്നിവര്‍ പ്രസംഗിച്ചു. പി.വിനയന്‍ കെ. ജി വേണു,കെ. വി.മനേഷ് ,കെ. എ ജോളി,കെ. എസ്.പ്രജീഷ്, കെ ബിനുകുമാര്‍ , ഇ ടി രതീഷ് , അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.