ഡൽഹിഃ പ്രതിരോധ മേഖലയിലെ പ്രധാനപ്പെട്ട പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 15 ശതമാനം ഓഹരികൾ വിൽക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ 5000 കോടി രൂപ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കോവിഡ് 19 രൂക്ഷമാക്കിയ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത് എന്നാണ് മോദി സർക്കാരിന്റെ വാദം.