പുല്‍പ്പള്ളി: പുല്‍പ്പള്ളി ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല പ്രദേശങ്ങളില്‍ ഇറങ്ങിയ കടുവയെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് തുരത്താന്‍ വനം വകുപ്പിന്റെ നേതൃത്യത്തില്‍ മുന്നാം ദിവസവും തിരച്ചില്‍ നടത്തി. രാവിലെ 10 മണിയോടെ വനം വകുപ്പ് മൂന്ന് ടീമുകളായി തിരിഞ്ഞ് പ്രദേശത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വൈകീട്ട് വരെ പൂര്‍ണ്ണമായും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനം വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ കടുവയെ തുരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്ന് കുടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്. നൂറോളം വനപാലകരാണ് തിരച്ചിലില്‍ പങ്കെടുത്തത്.തിരച്ചില്‍ ഊര്‍ജിതപ്പെടുത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. തിരച്ചിലിന് നാട്ടുകാരുടെയും പോലീസിന്റെയും സഹകരണമുണ്ടായിരുന്നു.